കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ്‌‌ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


കുവൈറ്റ്‌‌ സിറ്റി : 2018 -2019 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിനു.കെ.ആർ (പ്രസിഡണ്ട്), ശ്രീനിവാസൻ.ഇ.പി (വൈസ് പ്രസിഡണ്ട്), ജോബിഷ് ജോൺ (സെക്രട്ടറി),അരുൺജിത്ത്.പി.ജി (ജോയന്റ് സെക്രടറി), ഗഫൂർ കൊയിലാണ്ടി (ട്രഷറർ) എന്നിവര്‍ ഐക്യഖണ്ഡേന തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് അബ്ബാസിയ ഏരിയ പ്രതിനിധികളായി ഷൈജിത്ത്.കെ,അനിൽ കുമാർ.കെ.കെ, ശ്രീനിഷ്.സി, ഷിജു കട്ടിപ്പാറ, വിനീഷ്.പി.വി, സിദ്ദിഖ്, സബീഷ്.കെ.കെ എന്നിവരെയും തെരഞ്ഞെടുത്തു.

മഹിളാവേദി അബ്ബാസിയ ഏരിയ ഭാരവാഹികളായി രശ്മിത.പി (പ്രസിഡണ്ട്), രചന ബിനു (സെക്രട്ടറി), പുഷ്പവല്ലി (ട്രഷറർ) എന്നിവര്‍ ഐക്യഖണ്ഡേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് അബ്ബാസിയ ഏരിയ പ്രതിനിധികളായി ഷൈന പ്രിയേഷ്, അനീച ഷൈജിത്ത്, ഇന്ദിര രാധാകൃഷ്ണൻ, രശ്മി അനിൽ, ഷൈനി ആരോത്ത്, ജീവ ജയേഷ് എന്നിവരെയും തെരഞ്ഞെടുത്തു.

അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയാ പ്രസിഡണ്ട് വിനീഷ്.പി.വി അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഹനീഫ്.സി, ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ എന്നിവർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ്, ഏരിയ പ്രസിഡന്റ് സഫിയ സിദ്ദിഖ് എന്നിവർ മഹിളാവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രാജു എസ്. കണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ഗഫൂർ കൊയിലാണ്ടി സ്വാഗതവും ഷിജു കട്ടിപ്പാറ നന്ദിയും രേഖപ്പെടുത്തി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed