ടി.ആർ.എ.കെ ഓഖി ദുരതാശ്വാസ ഫണ്ട്‌ വിതരണം ചെയ്തു


കുവൈറ്റ്‌ സിറ്റി : തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ (ടി.ആർ.എ.കെ) സമാഹരിച്ച ഓഖി ദുരതാശ്വാസ ഫണ്ട്‌ തിരുവനന്തപുരം തുന്പ ഇടവകയിൽ വച്ച് വിതരണം ചെയ്തു. ഫാദർ അശ്വിൻ ജോസെഫിന്റെ അധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങിൽ ചെയർമാൻ എം.എ ഹിലാൽ ഫണ്ട്‌ വിതരണം ചെയ്തു.

ട്രഷറർ കെ.ആര്‍ ബൈജു നേതൃത്വം നൽകി. കൌൺസിൽ സെക്രട്ടറി യോഹന്നാൻ നന്ദി പറഞ്ഞു. ഇടവകയുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു. തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ സുഭാഷ്, എം.എ നിസാം എന്നിവർ നാട്ടിലെ സന്നദ്ധ സംഘടനകളുമായും ഇടവക വികാരിയുമായി സഹകരിച്ചു അർഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed