സൗ​​­​​ത്ത് ക​​രോ​​­​​ളൈ​​­​​ന​​യി​​­​​ലെ­ ജയി­ലിൽ കലാ­പം : ഏഴ് പേർ കൊ­ല്ലപ്പെ­ട്ടു­


വാഷിംഗ്ടൺ : അമേരിക്കയിലെ സൗത്ത് കരോളൈനയിലെ അതീവ സുരക്ഷാ ജയിലിൽ ഞായറാഴ്ചയുണ്ടായ കലാപത്തിൽ ഏഴ് തടവുകാർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കത്തികളുമായി തടവുകാർ നടത്തിയ അഴിഞ്ഞാട്ടം ഏഴ് മണിക്കൂർ നീണ്ടു. തിങ്കളാഴ്ച പുലർച്ചെയോടെ ലഹളക്കാരെ അമർച്ച ചെയ്ത് സാധാരണനില പുനഃസ്ഥാപിച്ചു. ജയിൽ വാർഡർമാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ജയിൽ വകുപ്പിന്‍റെ വക്താവ് ജെഫ് ടയിലോൺ പറഞ്ഞു. 1500ൽഅധികം തടവുകാരാണ് ഈ ജയിലിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed