ഡയാലിസിസ് രോഗികൾക്കായി കെ.ഡബ്ല്യൂ.എ ആശ്രയ : ഉത്ഘാടനം ഏപ്രിൽ 14ന്
കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസോസിയേഷൻ വയനാട്ടിലെ നിർദ്ധനരും നിരാലംബരുമായ ഡയാലിസിസ് രോഗികൾക്കായി "കെ.ഡബ്ല്യൂ.എ ആശ്രയ" സമർപ്പിക്കുന്നു. സുൽത്താൻ ബത്തേരി എം.ഇ.എസ് കെ.എം.എച്.എം ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈ മഹനീയ പദ്ധതിയുടെ ഉത്ഘാടനം എം.ഇ.എസ് ആശുപതിയുടെ ഹാളിൽ വച്ച് ഏപ്രിൽ 14 ശനിയാഴ്ച വൈകിട്ട് 3.30ന് നടത്തുന്നു.
വൃക്ക ദാനം ചെയ്ത് മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക നൽകിയ റവ. ഫാദർ. ഡോ. ഷിബു കുറ്റിപറിച്ചെൽ ആണ് ഉത്ഘാടകൻ. കുവൈറ്റ് വയനാട് അസോസിയേഷൻ പ്രതിനിധികൾ, ആശുപത്രി മാനേജ്മെന്റ് പ്രധിനിതികൾ സാമൂഹ്യപ്രവർത്തകർ എന്നിവരും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. സാമൂഹിക നന്മ ഉൾക്കൊണ്ടുകൊണ്ട് ജില്ലയിൽ ആദ്യപടിയായി 10 ലക്ഷം രൂപയാണ് പ്രോജക്ടിന് വകയിരുത്തിയത് .
കൂടുതൽ വിവരങ്ങൾക്ക് : ജലീൽ വാരാമ്പറ്റ (പ്രസിഡന്റ്), റെജി ചിറയത്ത് (സെക്രട്ടറി) 8606524580, ജോമോൻ ജോസ് (ഖജാൻജി) 97636346 ഷിബു സി മാത്യു (ആശ്രയ കൺവീനർ) 51254242, റോയ് മാത്യു (ആശ്രയ വയനാട് ജില്ലാ സമിതി കൺവീനർ) 9526240610 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

