കുവൈത്ത് ആരോഗ്യ വകുപ്പിൽ 400 പേരെ പിരിച്ചുവിടുന്നു
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിലെ 400 വിദേശി ജീവനക്കാരെ പിരിച്ചുവിടും. നഴ്സുമാർ, ഫാർമസിസ്റ്റുകൾ, റേഡിയോളജി ടെക്നീഷ്യൻമാർ, ലാബ് ടെക്നീഷ്യൻമാർ എന്നിവരെയാണ് പിരിച്ചുവിടുന്നത്.
എല്ലാവരും 65 വയസ്സു കഴിഞ്ഞവരാണ്. ആശുപത്രികൾ, സ്പെഷ്യലൈസ്ഡ് സെന്ററുകൾ, ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ പട്ടികയിലുണ്ട്.

