മാലിന്യ ശേഖരണത്തിന് ദുബൈയിൽ സ്മാർട് കണ്ടെയ്നറുകൾ സ്ഥാപിക്കുന്നു
ദുബൈ: ചപ്പുചവറുകൾ നിക്ഷേപിക്കാനുള്ള 100 സ്മാർട് കണ്ടെയ്നറുകൾ ഷെയ്ഖ് സായിദ് റോഡിന്റെ ഇരുഭാഗത്തുമായി മുനിസിപ്പാലിറ്റി സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ സഫാ റോഡ്− ഫിനാൻഷ്യൽ സെന്റർ റോഡ് പാലത്തിലെ ആദ്യ ഇന്റർചേഞ്ച് വരെയാണ് സ്ഥാപിച്ചത്.
സൗരോർജ്ജം കൊണ്ടു പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളോടുകൂടിയ അതിനൂതന കണ്ടെയ്നറുകൾ ആണിവ. മാലിന്യങ്ങളുടെ സ്വഭാവം നിർണയിക്കാനുള്ള സെൻസറുകൾ ഇതിലുണ്ട്. സ്മാർട് പദ്ധതികളുടെ ഭാഗമായാണ് ഇത്തരം കണ്ടെയ്നറുകൾ സ്ഥാപിക്കുന്നതെന്നു വേസ്റ്റ് മാനേജ്മെന്റ് ഡിപാർട്മെന്റ് ഡയറക്ടർ പറഞ്ഞു.

