വാഹനങ്ങൾക്കുള്ളിൽ കുട്ടികൾ കുടുങ്ങിയാൽ കാരണക്കാരാകുന്നവർക്ക് കടുത്ത ശിക്ഷ
അബുദാബി: വാഹനങ്ങൾക്കുള്ളിൽ കുട്ടികൾ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങൾക്കു കാരണക്കാരാകുന്നവർക്കു കടുത്ത ശിക്ഷ നൽകണമെന്നു ശിശുക്ഷേമവകുപ്പ്. അഞ്ചു വർഷത്തിനുള്ളിൽ ഇത്തരം പത്ത് അപകടങ്ങളാണു രാജ്യത്തു റിപ്പോർട്ട് ചെയ്തത്.
ചൂടുകാലമാകുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ അവബോധം ആവശ്യമാണെന്നും ആഭ്യന്തര വകുപ്പിനു കീഴിലുള്ള ശിശുക്ഷേമ വിഭാഗം വ്യക്തമാക്കി. അശ്രദ്ധ
മൂലം കുഞ്ഞുങ്ങളുടെ ജീവൻ അപായപ്പെടുത്തുന്നവർക്കു തടവുശിക്ഷ ലഭിക്കും വിധത്തിൽ നിയമം ആവശ്യമാണ്. രക്ഷിതാക്കളുടെ അശ്രദ്ധമൂലം വാഹനങ്ങളിൽ കുട്ടികൾ കുടുങ്ങുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതു ദുഃഖകരമാണ്. കുട്ടികൾ അകത്തുണ്ടെന്ന ഓർമയില്ലാതെ വാഹനം പൂട്ടിപോകുന്നവർ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. സാധനങ്ങൾ വാങ്ങി പെട്ടെന്നു തിരിച്ചെത്താമെന്നു കരുതി പോയവർക്കും ദുരന്തം നേരിടേണ്ടിവന്നു.
ആളുകൾ യഥാസമയം കണ്ട് പോലീസിൽ വിവരം അറിയിച്ചതിനാൽ ചില കുട്ടികൾക്കു ജീവൻ തിരിച്ചുകിട്ടി. ചൂടുകാലത്ത് വാഹനത്തിൽ അടച്ചിട്ടാൽ ശ്വാസത
ടസ്സം മൂലം മരണം സംഭവിക്കാൻ സാധ്യത കൂടുതലാണെന്ന് അബുദാബി സിവിൽ ഡിഫൻസ് ഡിപാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് മഅയൂഫ് അൽ കിത്
ബി പറഞ്ഞു. കുട്ടികളുടെ കൈയിൽ വാഹനത്തിന്റെ താക്കോൽ നൽകി പോകുന്നതും സുരക്ഷിതമല്ല. ഉറങ്ങുന്ന കുട്ടികളെഉണർത്താൻ കഴിയുന്ന ആധുനിക ഉപക
രണങ്ങൾ വാഹനത്തിൽ ഘടിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. വാഹനത്തിന്റെ ചില്ലുകൾ അൽപം താഴ്ത്തി വയ്ക്കാൻകൂടി മറന്നാണു ചിലർ കുട്ടികളെ അപക
ടത്തിലേക്കു തള്ളുന്നത്.

