ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് നിയമം കർശനമായി നടപ്പാക്കുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് നിയമം കർശനമായി നടപ്പാക്കുമെന്ന് വാണിജ്യ−വ്യവസായ മന്ത്രാലയം അറിയിച്ചു. നിയമം ലംഘി
ക്കുന്ന ഗാർഹികത്തൊഴിലാളി ഓഫിസുകൾക്കു പിഴ ചുമത്തുന്നതിനു പുറമെ ഓഫിസുകളുടെ ലൈസൻസ് റദ്ദാക്കുകയും അടച്ചുപൂട്ടുകയും ചെയ്യുമെന്നും മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് അൽ ഫാദിൽ മുന്നറിയിപ്പു നൽകി.
വിദേശത്തുനിന്നു ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഗാർഹികത്തൊഴിലാളി കന്പനി മുഖേനയുള്ള റിക്രൂട്ട്മെന്റിന് ഫീസ് 990 ദിനാർ ആണ്. വ്യക്തികൾ നേരിട്ടു റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് 390 ദിനാർ. മന്ത്രാലയം ഏർപ്പെടുത്തിയ പരിധിക്കകത്തായിരിക്കണം കന്പനികൾ ചുമത്തുന്ന ഫീസ്. അധികമായാൽ നിയമനടപടിയുണ്ടാകും. ഫീസ് സംബന്ധിച്ചു ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് ഓ
ഫീസുകളുടെ പരാതി സർക്കാർ പരിശോധിക്കും.
തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവും ഓഫീസുകൾ ഈടാക്കുന്ന ലാഭവും തമ്മിലുള്ള അന്തരം പരിശോധിച്ചാണ് ഫീസ് നിർണയിച്ചത്. ഇതു സംബന്ധിച്ചു പരാതികൾ ഉണ്ടെങ്കിൽ സമർപ്പിക്കാൻ ഓഫീസുകൾക്കു രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളിൽ ഓഫീസുകൾ സ്വന്തം നിലയിലുള്ള ഫീസ് ഘടന സർക്കാർ പരിഗണനയ്ക്കായി സമർപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അതേസമയം, രാജ്യത്തേക്ക് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് ഇടനിലക്കാരെ ഒഴിവാക്കിയാകണമെന്ന് ഉമർ അൽ തബ്‌തബാഇ എം.പി ആ
വശ്യപ്പെട്ടു. എങ്കിൽ നിലവിൽ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞനിരക്ക് നൽകിയാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. 990 ദിനാർ ആണ് സർക്കാർ നിശ്ച
യിച്ചിട്ടുള്ള ഫീസ്. ഇടനിലക്കാരില്ലെങ്കിൽ 350 ദിനാർ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ കുവൈത്ത് എംബസികളിൽ സിറ്റിസൻ സർവ്വീസ് വിഭാഗത്തിൽ പ്രത്യേക കൗ
ണ്ടറുകൾ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെയും ഫിലിപ്പീൻസിലെയും കുവൈത്ത് എംബസികളിൽ ജോലിചെയ്യുന്ന ചില ജീവന
ക്കാരെ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി സമിതിയെ നിയോഗിച്ചതായി വിദേശമന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

