മനാ­മയി­ൽ മൊ­ബൈൽ ഭക്ഷണശാ­ലകൾ­ക്ക് നി­യന്ത്രണം വരു­ന്നു­


മനാ­മ : മനാ­മയി­ലെ­ പരി­സര പ്രദേ­ശങ്ങളി­ൽ മൊ­ബൈൽ ഭക്ഷണ ശാ­ലകൾ­ക്ക്­ നി­യന്ത്രണം വരു­ന്നു­. 2016ലാണ് വാ­ഹനങ്ങളിൽ ഭക്ഷണ സാ­ധനങ്ങളും മറ്റും വി­ൽ­ക്കാൻ അനു­മതി­ നൽ­കി­യത്. നി­രവധി­ കന്പനി­കളും വ്യക്തി­കളും ഇത്തരത്തിൽ മൊ­ബൈൽ കടകൾ ആരംഭി­ക്കു­കയു­ണ്ടാ­യി­. എന്നാൽ ഈ ആനു­കൂ­ല്യം പലരും ദു­രു­പയോ­ഗം ചെ­യ്യാൻ തു­ടങ്ങി­യത് ശ്രദ്ധയിൽ പെ­ട്ടതോ­ടെ­യാണ് ചി­ല പ്രദേ­ശങ്ങളിൽ മൊ­ബൈൽ ഭക്ഷണ ശാ­ലകൾക്ക് നി­രോ­ധനം ഏർ­പ്പെ­ടു­ത്തുന്നതിനെ കുറിച്ച് അധി­കൃ­തർ ആലോ­ചി­ക്കു­ന്നത്.

എന്നാൽ മൊ­ബൈൽ കടകൾ­ക്കു­ പ്രത്യേ­ക പ്രദേ­ശം ഒരു­ക്കാ­നും അപേ­ക്ഷി­ക്കു­ന്നവർ­ക്ക് മാ­ത്രം അനു­വാ­ദം നൽ­കാ­നു­മു­ള്ള ആലോ­ചനയു­മു­ണ്ടെ­ന്ന്­ കാ­പ്പി­റ്റൽ ട്രസ്റ്റി­ ബോ­ർ­ഡ് വ്യക്തമാ­ക്കു­ന്നു­. ഇത് തെ­രു­വു­കച്ചവടം പോ­ലെ­ പരക്കെ­ അനു­വദി­ക്കാൻ ആകി­ല്ലെ­ന്നും കാ­പ്പി­റ്റൽ ട്രസ്റ്റി­ ബോ­ർ­ഡി­ന്റെ­ അധീ­നത്തി­ലാ­യി­രി­ക്കു­മെ­ന്നും ബോ­ർ­ഡ് അധി­കൃ­തർ പറഞ്ഞു­. പലരും സ്വകാ­ര്യ വാ­ഹനങ്ങളിൽ ഭക്ഷണ സാ­ധനങ്ങളു­മാ­യി­ വന്നു­ പൊ­തു­ സ്ഥലങ്ങളിൽ ഇരി­പ്പി­ടങ്ങളും മറ്റു­ സൗ­കര്യങ്ങളും ഒരു­ക്കി­ ഭക്ഷണ സാ­ധനങ്ങൾ വി­ൽ­ക്കു­ന്നു­ണ്ട്. ഇത്തരം പ്രവർ­ത്തനങ്ങൾ പൊ­തു­ ഇടങ്ങളിൽ വാ­ഹനങ്ങൾ പാ­ർ­ക്ക് ചെ­യ്യു­ന്നതി­ന് ഏറെ­ ബു­ദ്ധി­മു­ട്ട് അനു­ഭവപ്പെ­ടു­ന്നു­ണ്ട്. മാ­ത്രമല്ല ഇത്തരം അനധി­കൃ­ത കച്ചവടങ്ങൾ ഗതാ­ഗത കു­രു­ക്കു­കൾ­ക്കും കാ­രണമാ­കു­ന്നു­. മൊ­ബൈൽ കടകൾ­ക്കു­ വേ­ണ്ടി­ പ്രത്യേ­കം പ്രദേ­ശങ്ങൾ ഒരു­ക്കി­യാൽ അവരെ­ നി­രീ­ക്ഷി­ക്കാ­നും ആളു­കൾ­ക്ക് യഥേ­ഷ്ടമു­ള്ളവ തെ­രെ­ഞ്ഞെ­ടു­ക്കാ­നു­മു­ള്ള സൗ­കര്യം ലഭി­ക്കും എന്നു­ള്ളതും മൊ­ബൈൽ കടകളിൽ നൽ­കു­ന്ന ഭക്ഷണം തീ­ർ­ത്തും ശു­ദ്ധമാ­യതും ആരോ­ഗ്യത്തിന് ഹാ­നി­കരമല്ലാ­ത്തതു­മാ­ണെ­ന്നും ഉറപ്പു­ വരു­ത്തു­വാ­നും സാ­ധി­ക്കു­മെ­ന്നും ട്രസ്റ്റി­ ബോ­ർ­ഡ് ചെ­യർ­മാൻ മു­ഹമ്മദ് അൽ കോ­സൈ­ മാ­ധ്യമപ്രവർ­ത്തകരോട് പറഞ്ഞു­. അതോ­ടൊ­പ്പം ആരൊ­ക്കെ­യാണ് ലൈ­സൻ­സി­ല്ലാ­തെ­ അനധി­കൃ­തമാ­യി­ ഭക്ഷണം ഇത്തരം മാ­ർ­ഗ്ഗങ്ങളി­ലൂ­ടെ­ വി­ൽ­ക്കു­ന്നത് എന്ന് അധി­കാ­രപ്പെ­ട്ടവർ നി­രീ­ക്ഷി­ക്കു­കയും, ഉചി­തമാ­യ നടപടി­കൾ എടു­ക്കണമെ­ന്നും അദേ­ഹം കൂ­ട്ടി­ച്ചേ­ർ­ത്തു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed