നാട്ടിൽ പോകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രവാസി മരണപെട്ടു


കുവൈത്ത് സിറ്റി : 40 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക് പോകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രവാസി മരണപെട്ടു. സാൽമിയ ഇന്ത്യൻ ജൂനിയർ സ്കൂളിന് സമീപത്തു ഷംസീറ ഹോട്ടൽ നടത്തി വരികയായിരുന്ന കണ്ണൂർ മയ്യിൽ സ്വദേശി എം.പി അബ്ദുൽ ഹമീദാണ് ഇന്നലെ ഉച്ചക്ക് മരണപ്പെട്ടത്. ഭാര്യ: ഫാത്തിമ. മാക്കൾ: ഷംസീറ, ഷംസാദ്.

കെ.കെ.എം.എയുടെ സ്ഥാപകാംഗവും സാൽമിയ ബ്രാഞ്ച് മെന്പറുമാണ്. ഇന്നലെ വൈകുനേരം ഏഴു മണിക് നാട്ടിലേക് പോകാൻ ഇരിക്കയാരുന്നു. ഭാര്യ ഫാത്തിമ ഇന്നലെ ജുമുഅ നമസ്കാരം കഴിഞ്ഞു മുറിയിൽ തിരികെയെത്തിയപ്പോൾ അബ്ദുൽ ഹമീദിനെ കുഴഞ്ഞു വീണു കിടക്കുന്നതായി കാണുകയായിരുന്നു. ബോധ രഹിതയായതിനെ തുടർന്ന് ഭാര്യ ഫാത്തിമയെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

മയ്യിത് ഫർവാനിയ മോർച്ചറിയിൽ ആണുള്ളത്. നാട്ടിൽ കൊണ്ടുപോകാൻ കെ.കെ.എം.എ മാഗ്നെറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed