കുവൈറ്റില്‍ 2017ല്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ട 428 ല്‍ 214 ഉം പ്രവാസികള്‍
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 2017ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 71161 റോഡപകടങ്ങളെന്ന് റിപ്പോര്‍ട്ട്. ഈ അപകടങ്ങളില്‍ 11 സ്വദേശളികളും 21 ബിദുനികളും , 16 ജിസിസി പൗരന്മാരും , 214 പ്രവാസികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിരിക്കുന്നത് ഹവല്ലിയിലാണ്.
ഇവിടെ 19697 അപകടങ്ങളാണ് ഉണ്ടായത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 17851 അപകടങ്ങളും ഫര്‍വാനിയയില്‍ 12216 അഫകടങ്ങളും അഹ്മദിയില്‍ 11044 അപകടങ്ങളും , മുബാറക് അല്‍ കബീറില്‍ 5784 അപകടങ്ങളും , ജഹ്‌റയില്‍ 4569 അപകടങ്ങളും നടന്നിട്ടുണ്ട്. മരിച്ചവരില്‍ മലയാളികളുടെ എണ്ണവും കൂടുതലാണ് .

