എൻജീനിയേഴ്സിന്റെ വിസ പുതുക്കല്‍ : കേന്ദ്ര ഗവൺമെന്റ് അടിയന്തിരമായി ഇടപെടണമെന്ന് ഒ.എൻ.സി.പി
കുവൈറ്റ് സിറ്റി : കുവൈറ്റ് ഗവൺമെന്റ് നിർദ്ദേശിച്ച പുതിയ എൻ.ബി.എ അക്രഡിറ്റേഷൻ - കുവൈറ്റില്‍ ജോലി ചെയ്യുന്ന വിദേശ എൻജീനയർമാർക്ക് അക്കാമ/ റസിസൻസ് വിസ പുതുക്കണമെങ്കിൽ കുവൈറ്റ് എൻജി നിയേഴ്സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി കുവൈറ്റിലെ ഇന്ത്യൻ എൻ ജീനിയേഴ്സ് സമൂഹത്തെ ആകെ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്.
കുവൈറ്റ് എൻജിനിയേഴ്സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍, പ0നം പൂർത്തിയാക്കിയ സ്ഥാപനങ്ങളും, കോഴ്സുകളും എൻ ബി എ അംഗീകാരം ഉള്ളവയായിരിക്കണം. എന്നാല്‍ ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങൾക്കും , സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ( AICTE) മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) , നാഷണൽ ഇൻസ്റ്റിറ്റുട്ട് ഓഫ് ടെക്നോളജി (NIT) ,വിവിധ എൻജിനീയറിംഗ് കോളേജുകൾ എന്നിവക്കെല്ലാതിനും എൻ.ബി.എ അക്രഡിറ്റെഷൻ ഇപ്പോഴില്ല.
ഈ മാസം പതിനൊന്നു മുതൽ എൻ ബി എ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നല്ലാത്ത ഒരാളുടെയും വിസ പുതുക്കേണ്ടതില്ല എന്ന തീരുമാനം കുവൈറ്റ് നടപ്പാക്കിലാക്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി നിരവധി പേർക്ക് ഇപ്പോൾതന്നെ വിസ പുതുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത് മലയാളികളടക്കം എല്ലാ ഇന്ത്യൻ എൻജിനീയർമാർക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നതാണ്. താമസ രേഖ പുതുക്കാൻ കഴിയാതിരുന്നാൽ ഭാര്യയും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരെ നേരിട്ട് ബാധിക്കുന്നതും കുവൈറ്റിൽ പഠിച്ചുക്കൊണ്ടിരിക്കുന്ന ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഉൾപ്പെ ടെ ഗുരുതര പ്രതിസന്ധിക്ക് കാരണമാകുന്നതുമാണ്.
ആയതിനാൽ ഇന്ത്യാ ഗവൺഇന്റിന്റെ അടിയന്തര ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ട് ബഹു.വിദേശകാര്യ മന്ത്രി, ശ്രീമതി സുഷമ സ്വരാജ്, ബഹു. മാനവശേഷി വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ എന്നിവർക്ക് വിശദമായ കത്ത് ഒ എൻ സി പി ദേശീയ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ടും കേരള സർക്കാരിന്റെ ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാൻസീസ് അയച്ച് കൊടുത്തിട്ടുണ്ട്. സർക്കാരിന്റെ തുടർ നടപടികൾക്കായി പ്രവാസി സമൂഹത്തോടൊപ്പം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

