അബ്​ദു­ല്ല അൽ സാ­ലിം സാംസ്​കാ­രി­ക നി­ലയം പൊ­തു­ജനങ്ങൾ­ക്ക്​ തു­റന്ന് കൊ­ടു­ത്തു­


കുവൈത്ത് സിറ്റി : കുവൈത്തിലെ അബ്ദുല്ല അൽ സാലിം സാംസ്കാരിക നിലയം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. മ്യൂസിയവും സാംസ്കാരിക നിലയവും ഫെബ്രുവരി നാലിനാണ് അമീർ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസം മുതലാണ്  പൊതുജനങ്ങൾക്ക് ഒൗദ്യോഗികമായി പ്രവേശം അനുവദിച്ചു.

18 വയസ്സിന് മുകളിലുള്ളവർക്ക് മൂന്ന് ദിനാറാണ് പ്രവേശന ഫീസ്. സഹായത്തിന് പോവുന്ന ഗാർഹികത്തൊഴിലാളിക്കും നൽകണം രണ്ടു ദിനാർ. രണ്ട് വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യമാണ്. 18 വയസ്സ് വരെയുള്ളവർക്ക് രണ്ട് ദിനാറും ഭിന്നശേഷിയുള്ളവർക്ക് ഒന്നര ദിനാറുമാണ് പ്രവേശന ഫീസ്.

വീൽ ചെയർ ഉപയോഗിക്കേണ്ടവർക്ക് ഒന്നര ദിനാർ ഫീസ് നൽകണമെങ്കിലും ഒരാളെ സൗജന്യമായി സഹായത്തിന് കൊണ്ടുപോവാൻ അവസരം ലഭിക്കും. സാധാരണ ദിവസങ്ങളിൽ രാവിലെ ഒന്പത് മുതൽ രാത്രി ഏഴുവരെയും അവധി ദിവസങ്ങളിൽ രാവിലെ ഒന്പത് മുതൽ രാത്രി പത്തുവരെയുമാണ് സാംസ്കാരിക നിലയം പ്രവർത്തിക്കുക. ഞായറാഴ്ച നിലയം തുറക്കില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed