ഷാ­ർ­ജയിൽ സൗ­ജന്യ പാ­ർ­ക്കിംഗ് നി­ർ­ത്തലാ­ക്കു­ന്നു­


ഷാർജ : അവധി ദിനങ്ങളിൽ ഷാർജയിൽ അനുവദിച്ചിരുന്ന സൗജന്യ പാർക്കിംഗ് നിർത്തലാക്കുന്നു. നഗരത്തിൽ തിരക്കേറിയ പ്രദേശങ്ങളിൽ പാർക്കിംഗ് നിരക്കും വർദ്ധിക്കും. ഈ മാസം 30മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉണ്ടായിരുന്ന സൗജന്യ പാർക്കിംഗ് ആനുകൂല്യമാണ് നിർത്തലാക്കുന്നത്. നഗരത്തിലെ പാർക്കിംഗ്് പ്രശ്നം പരിഹരിക്കാനും ദുരുപയോഗം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് പരിഷ്കാരമെന്ന് നഗരസഭ വ്യക്തമാക്കി. 

അൽ മജാസ്, ഷുവാഹൈൻ‍, ബാങ്ക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ പാർ‍ക്കിംഗ് നിരക്കിലും മാറ്റമുണ്ടാകും. സ്ഥലവാസികളുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് പരിഷ്കാരമെന്ന് നഗരസഭ വ്യക്തമാക്കി. ഇതനുസരിച്ച് പഴയ പാർക്കിംഗ് ബോർഡുകൾ മാറ്റി സ്ഥാപിച്ചു. അവധി ദിവസങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കാനുള്ള സംവിധാനം പാർക്കിംഗ് മെഷീനുകളിലും പരിഷ്കരിച്ചിട്ടുണ്ട്. 

മതിയായ പഠനത്തിന്‍റെയും പൊതുജനാഭിപ്രായ സമന്വയത്തിന്‍റെയും അടിസ്ഥാനത്തിലാണ് തീരുമാനം. ഇതേസമയം പുതിയ നീക്കത്തോട് ജനങ്ങൾ‍ക്ക് സമ്മിശ്ര പ്രതികരണമാണ്. പാർക്കിംഗ് ലഭിക്കാത്ത പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്ന ആശ്വാസമാണ് ചിലർ പങ്കുവച്ചത്. എന്നാൽ അവധി ദിനങ്ങളിലെ പാർക്കിംഗ് നിരക്ക് തങ്ങളുടെ ബജറ്റിനെ താളംതെറ്റിക്കുമെന്ന് പറഞ്ഞവരും കുറവല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed