വി­ദേ­ശി­കൾ­ക്ക് പെ­ർ­മി­റ്റ്: മാ­നദണ്ധങ്ങൾ വി­ശദമാ­ക്കണമെ­ന്ന് ആവശ്യം


കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയിൽ വിദേശികൾക്ക് പെർമിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള മാനദണ്ധങ്ങൾ വിശദമാക്കണമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹിന് മുഹമ്മദ് അൽ ഹയാഫ് എം‌.പിയുടെ കത്ത്. 

ചില രാജ്യങ്ങളിലുള്ളവർക്ക് വർക്ക് പെർമിറ്റ് അനുവദിക്കാനും പുതുക്കാനും ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം. ബംഗ്ലദേശ്, പാകിസ്ഥാ
ൻ, ഇറാൻ, ലബനൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് അത്തരം അനുമതി വാങ്ങുന്നതിൽനിന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോർട്ട്− പൗരത്വ
വിഭാഗം എന്തെങ്കിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു. 

ഗ്ലോബൽ കറപ്‌ഷൻ പെർസെപ്‌ഷൻ ഇൻഡക്സിൽ അഴിമതിയുടെ കാര്യത്തിൽ കുവൈത്തിന്റ സ്ഥാനം രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പ
റഞ്ഞു. ഈ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ച ഘടകങ്ങളും അതിൽനിന്നുള്ള പ്രതിരോധത്തിന് പ്രധാനമന്ത്രി സ്വീകരിച്ച നടപടികളും വ്യക്തമാക്കണമെന്നും അദ്ദേ
ഹം ആവശ്യപ്പെട്ടു. അഴിമതി വിരുദ്ധ പബ്ലിക് അതോറിറ്റിയുടെ പ്രധാനലക്ഷ്യം അഴിമതി ഇല്ലാതാക്കുന്നതിനു വേണ്ടി പരിശ്രമിക്കുക എന്നതാണെന്നും  മുഹമ്മദ് അൽ
ഹയാഫ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed