അബുദാബിയിലെ പാർപ്പിട മേഖലകളിൽ മിന്നൽ പരിശോധന
അബുദാബി : ജനജീവിതം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്തെ പാർപ്പിട മേഖലകളിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ മിന്നൽ പരി
ശോധന. മൊത്തം 96 പരിശോധനകളുടെ ഫലമായി 14 നിയമലംഘനങ്ങൾ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തു.
ജനങ്ങളുടെ താമസ സ്ഥലത്തെ ആരോഗ്യ സുരക്ഷാ നിലവാരങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബനിയാസ്, ഷാവാമെഖ്, അൽ വത്ബ എന്നിവിടങ്ങളിലെ വാണിജ്യ കെട്ടിടങ്ങളിലെ പാർപ്പിടങ്ങളിൽ ജനങ്ങളുടെ ജീവിത നിലവാര പരിശോധന നടത്തിയത്. നിയമലംഘകരിൽ നിന്ന് പതിനായിരം ദിർഹം മുതൽ ഒരുലക്ഷം ദിർഹം വരെ പിഴ ഈടാക്കും.

