കല കുവൈറ്റ് കുടുംബസംഗമം


കുവൈറ്റ് സിറ്റി : കല കുവൈറ്റ് അബ്ബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ കുടുംബസംഗമം നടത്തി. അബ്ബാസിയ മേഖല പ്രസിഡണ്ട് ശിവൻകുട്ടി ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്തു. ജലീബ് യൂണിറ്റ് കൺവീനർ പൗലോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ബാസിയ മേഖല സെക്രട്ടറി പ്രിൻസ്റ്റൺ ആശംസയും ഹസ്സാവി യൂണിറ്റ് കൺവീനർ ധർമജൻ നന്ദിയും രേഖപ്പെടുത്തി.

പരിപാടികൽക്ക് അബ്ബാസിയ ഇ യൂണിറ്റ് കൺവീനർ ജയകുമാർ, അബ്ബാസിയ എഫ് യൂണിറ്റ് കൺവീനർ പ്രവീൺ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അജിത് കുമാർ എന്നിവർ നേതൃത്വം കൊടുത്തു. കല കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. 250 ൽപരം അംഗങ്ങൾ കുടുംബസംഗമത്തിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed