ഫീസ് കൂട്ടുന്ന സ്കൂളുകൾക്കെതിരെ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി
കുവൈത്ത് സിറ്റി : വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്കൂൾ ഫീസ് വർദ്ധിപ്പിക്കുന്ന സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ഹാമിദ്അൽ ആസ്മി അറിയിച്ചു.
2018−-19 അധ്യയന വർഷത്തിൽ കുവൈത്തിലെ സ്വകാര്യ സ്കൂൾ ഫീസ് കൂട്ടില്ലെന്നുംമുൻ വർഷത്തെ ഫീസ് ഘടന തുടരുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ സ്കൂളുകളിൽഫീസ് വർദ്ധനവ് കണ്ടെത്തിയാൽ മുന്നറിയിപ്പ് നോട്ടീസ് നൽകും. ഒരു മാസത്തിനകം വർദ്ധന പിൻവലിക്കണം. അല്ലെങ്കിൽ നിയമനടപടി ഉണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കുന്നു.

