കു­വൈ­ത്ത് സെ­ൻ‌‌­ട്രൽ ബാ­ങ്ക് സു­വർ­ണ ജൂ­ബി­ലി ­: നാ­ണയം പു­റത്തി­റക്കി­


കുവൈത്ത് സിറ്റി : കുവൈത്ത് സെൻ‌‌ട്രൽ ബാങ്ക് സുവർണ ജൂബിലിയുടെ ഭാഗമായി സ്മാരക നാണയം പുറത്തിറക്കി. ഒരുവശത്ത് ദേശീയ ചിഹ്നവും സുവർണജൂബിലി വിവരവും മറുവശത്ത് സെൻ‌ട്രൽ ബാങ്ക് ലോഗോയുമാണ് നാണയത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 

സെൻ‌ട്രൽ ബാങ്ക് ഗവർണർ മുഹമ്മദ് അൽ ഹാഷൽ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് നാണയം കൈമാറി. 

സെൻ‌ട്രൽ ബാങ്ക് പ്രവർത്തനത്തിന്റെ തുടക്കം 1968 ജൂൺ 30നാണ്. ആധുനിക കുവൈത്തിലെ സാന്പത്തിക, ബാങ്കിംഗ് സംവിധാനങ്ങളുടെ മേൽനോട്ടം സെൻ‌ട്രൽ ബാങ്കിനാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed