ഒളി­ച്ചോ­ടി­യ ഗാ­ർ­ഹി­ക തൊ­ഴി­ലാ­ളി­ക്ക് സ്പോ­ൺ­സറു­ടെ­ സമ്മതമി­ല്ലാ­തെ­ സ്പോ­ൺ­സർ­ഷി­പ്പ് മാ­റ്റാൻ അനു­മതി­


കുവൈത്ത് സിറ്റി : സ്പോൺസറുടെ അനുമതി കൂടാതെ ഒളിച്ചോടിയതായി പരാതിയുള്ള ഗാർഹിക തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയുടെ സ്പോൺസർഷിപ്പിലേക്ക് ഇഖാമ മാറ്റാൻ അനുമതിയായി. താമസാനുമതി വകുപ്പ് ഡയറക്ടർ ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.  നിലവിൽ സ്പോൺസറുടെ അനുമതി കൂടാതെ മാറ്റം സാധ്യമല്ലായിരുന്നു. തൊഴിലുടമകൾ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നതായി പരാതിയുള്ള സാഹചര്യത്തിലാണു പുതിയ തീരുമാനം. 

എന്നാൽ, ഇഖാമ അടിക്കുന്നതിനു തൊഴിലാളി പിഴ അടയ്ക്കേണ്ടതുണ്ടെങ്കിൽ മുഴുവൻ ഉത്തരവാദിത്തവും പുതിയ സ്പോൺസർ ഏറ്റെടുക്കണമെന്നും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. അതേസമയം, തൊഴിലാളിക്കെതിരെ ഒളിച്ചോട്ടത്തിനു പരാതി നൽകാനുള്ള കാലപരിധി 90 ദിവസത്തിൽനിന്ന് 60 ദിവസമായി കുറച്ചു. നിലവിൽ 90 ദിവസം കഴിഞ്ഞാൽ മാത്രമേ തൊഴിലുടമ പരാതി സമർപ്പിക്കാൻ പാടുള്ളൂ.

 ഇനി മുതൽ 60 ദിവസത്തിനുശേഷം പരാതി നൽകാമെന്ന് മാൻ‌പവർ അതോറിറ്റിയിലെ തൊഴിൽബന്ധ വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ മർ‌റി അറിയിച്ചു. താമസാനുമതികാര്യ വകുപ്പുമായി സഹകരിച്ചാണു പുതിയ സംവിധാനം. സമയപരിധി കുറച്ചത് തൊഴിലാളികൾക്കാണു ഗുണം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. സമയപരിധി കൂടുതൽ ഉള്ളത് ഉപയോഗിക്കുക വഴി തൊഴിലാളികൾ അന്യായമായ പ്രയാസം അനുഭവിക്കുന്നതായി ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ട്. 

കാലപരിധി കുറയ്ക്കുന്നതുകൊണ്ടു പ്രായോഗികമായ ബുദ്ധിമുട്ട് ആർക്കും ഉണ്ടാകുന്നില്ല. മറിച്ച്, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ഉടന്പടി ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനാണു പുതിയ സാഹചര്യം വഴിവയ്ക്കുക. ഓട്ടോമേറ്റഡ് സംവിധാനം വഴി തൊഴിലാളിക്കും തൊഴിലുടമയ്ക്കും പരാതി നൽകാനും നടപടികളെക്കുറിച്ച് അറിയാനുമുള്ള വഴിയാണ് ഒരുക്കിയിട്ടുള്ളത്. 

വെബ്സൈറ്റ് വഴി സിവിൽ ഐഡി നന്പർ സഹിതം തന്റെ അഭാവം, തൊഴിൽ ചെയ്യുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരണം തുടങ്ങിയവ രേഖപ്പെടുത്താം. അതിൽ ഡിക്ലറേഷനും ഫോൺ നന്പറും റജിസ്റ്റർ ചെയ്യാനാകും. തൊഴിലാളിക്കു തങ്ങളുടെ തർക്കങ്ങൾ, കാൻസലേഷനും ട്രാൻസ്‌ഫറും, യാത്ര ചെയ്യാനുള്ള തടസ്സങ്ങൾക്കെതിരായ പരാതി, ഇഖാമ അടിക്കൽ, ഫാമിലി എൻ‌റോൾമെന്റ് എന്നിങ്ങനെയുള്ള പരാതികൾ അതുവഴി നൽകാവുന്നതാണ്. മൊബൈലിലേക്ക് ഓട്ടോമാറ്റിക് എസ്‌.എം‌.എസ് സംവിധാനവും ഈ സിസ്റ്റം ഉറപ്പു നൽകുന്നുണ്ട്. ഈ സംവിധാനം വഴി പരാതിക്കാരന് ഏതു രേഖയും തയ്യാറാക്കാൻ സാധിക്കും. 

അന്വേഷണ റിപ്പോർട്ടുകളും സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യാം. ഏതെങ്കിലും രീതിയിൽ കാണാതാകുന്നപക്ഷം തൊഴിലാളിക്കും തൊഴിലുടമയ്ക്കും പരസ്പരം കണ്ടുമുട്ടണമെന്നുണ്ടെനിൽ അതിനും എളുപ്പമാർഗമാകും. അവർ നടത്തുന്ന ആശയവിനിമയങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്നതും പരാതികൾക്കനുസൃതമായി വിശകലനം ചെയ്യുന്നതുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed