ഓവർസീസ് എൻ.സി.പി കുവൈറ്റ് രണ്ടാംഘട്ട സൗജന്യ ടിക്കറ്റ് വിതരണം നടത്തി


കുവൈറ്റ് സിറ്റി : പ്രവാസി ക്ഷേമകാര്യങ്ങൾക്കായുള്ള ഫണ്ടുകൾ ഉപയോഗിച്ച് കേന്ദ്രസർക്കാറിൽ നിന്നും, കേരള പ്രവാസി ക്ഷേമ വകുപ്പിൽ (നോർക്ക) നിന്നും സമർപ്പിച്ചിട്ടുള്ള പൊതു മാപ്പിന്റെ ആനുകൂല്യത്തിൽ തിരിച്ചു പോകുന്നവർക്കുള്ള അപേക്ഷകൾ- എല്ലാ പ്രവാസികൾക്കും സൗജന്യ വിമാന ടിക്കറ്റുകൾ, സഹായ കേന്ദ്രങ്ങൾ, വിമാന താവളങ്ങളിൽ നിന്ന് ഭവനങ്ങളിലേക്ക് സൗജന്യ യാത്ര സംവിധാനങ്ങൾ, നിശ്ചിത സമയ പരിതിയിൽ ഒരു പുതിയ തൊഴിൽ കണ്ടു പിടിക്കുന്നതു വരെ, മടങ്ങി വന്നവർക്ക് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരുകളുടെ പ്രത്യേക സഹായങ്ങൾ ഇനിയെങ്കിലും പ്രഖ്യാപിക്കണമെന്ന് ഓവർസീസ് എൻ.സി.പി കുവൈറ്റ് ആവശ്യപ്പെട്ടു.

ഇൻഡ്യൻ എംബസ്സി ആദ്യത്തെ സെക്രട്ടറി ശ്രീ നാരായണൻ പി പി, പൊതു പ്രവത്തകരായ ശ്രീ സലിം കൊമ്മേരി, ശ്രീ ജയിംസ് പുയ്യപ്പിള്ളി, ശ്രീ മുബാറക് കാമ്പ്രത്ത്, ശ്രീമതി ഷൈനി ഫ്രാങ്ക് ഉൾപ്പടെയുള്ളവർ നിർദ്ദേശിച്ച പൊതുമാപ്പിൽ തിരിച്ചു പോകുന്ന, രോഗികളും, സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുമായ വിവിധ സംസ്ഥാനക്കാർക്ക് രണ്ടാം ഘട്ടത്തിൽസൗജന്യ ടിക്കറ്റുകളും, മറ്റുള്ളവർക്ക് സാമ്പത്തിക സഹായങ്ങളും വിതരണം ചെയ്തു. ഓവർസീസ് എൻ.സി.പി ദേശീയ പ്രസിഡണ്ടും, കുവൈറ്റിൽ നിന്നുള്ള ലോക കേരള സഭ അംഗവുമായ ബാബു ഫ്രാൻസിസ്, ഒ.എൻ.സി.പി സെക്രട്ടറി ജിയോ ടോമി, സൂരജ് പൊന്നേത്ത്, സെയ്തുള്ള ഖാൻ എന്നിവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed