അന്ത്യോക്യാ ബന്ധം തുടരും: യാക്കോബായ സഭ


കൊച്ചി : അന്ത്യോക്യ സിംഹാസനവുമായുള്ള ബന്ധം ജീവനുള്ള കാലത്തോളം തുടരുമെന്ന ഉറച്ച പ്രതിജ്ഞയുമായി യാക്കോബായ സുറിയാനി സഭാ വിശ്വാസ പ്രഖ്യാപന സമ്മേളനം. സഭയുടെ ദേവാലയങ്ങൾ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമായണ് വിശ്വാസപ്രഖ്യാപന സമ്മേളനം അവസാനിച്ചത്. 

കലൂർ േസ്റ്റഡിയത്തിന് സമീപം ഒരുക്കിയ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ നഗറിൽ യാക്കോബായ സഭ സംഘടിപ്പിച്ച പാത്രിയാർക്ക ദിനാഘോഷത്തിലും വിശ്വാസപ്രഖ്യാപന സമ്മേളനത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. ഓർത്തഡോക്സ് സഭയുമായി ഇനി യോജിപ്പിനു സാഹചര്യമില്ലെന്നു വ്യക്തമാക്കിയ സമ്മേളനം ഇരു സഭകളായി പിരിയാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. വിശ്വാസികൾ പടുത്തുയർത്തിയ ദേവാലയങ്ങളിൽ നിന്ന് അവരോട് ഇറങ്ങിപ്പോകാൻ പറഞ്ഞാൽ ജീവൻകൊടുത്തും അതു ചെറുക്കുമെന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ ആവർത്തിച്ചു പ്രഖ്യാപിച്ചു. മരിക്കേണ്ടിവന്നാൽ ആ നിരയിൽ ആദ്യത്തെയാളായി താനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധിയായ ആർച്ച് ബിഷപ്പ ജോർജ് ഖുറി അനുഗ്രഹപ്രഭാഷണം നടത്തി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ അദ്ധ്യക്ഷത വഹിച്ചു. പാത്രിയാർക്കീസ് ബാവയുടെ സന്ദേശം ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ വായിച്ചു.

ഭിന്നിച്ചുമാറിയ ഓർത്തഡോക്സ് വിഭാഗവുമായി യോജിച്ചു പ്രവർത്തിക്കാൻ കഴിയില്ലെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച മെത്രാപ്പോലീത്തമാർ ആവർത്തിച്ചു. ഇരു സഭകളായി പിരിയുന്നതാണ് നല്ലത്. പിരിയലിന്റെ പേരിൽ തങ്ങളുടെ പൂർവപിതാക്കൾ നിർമിച്ച ദേവാലയങ്ങൾ വിട്ടുകൊടുക്കില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു. സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും വിവിധ ഭദ്രാസനങ്ങളിൽ നിന്നെത്തിയ പതിനായിരക്കണക്കിനാളുകളും പാത്രിയർക്കാ ദിനാചരണ, വിശ്വാസ പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed