പാസ്സ്പോർട്ടിന്റെ നിറം മാറ്റത്തിനെതിരെ നിശബ്ദമായി പ്രതിഷേധിച്ചു


കുവൈത്ത് സിറ്റി : ഇന്ത്യ൯ എംബസി കുവൈത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഗ്ലോബൽ പ്രവാസി വെൽഫയർ അസോസിയേഷൻ കുവൈറ്റ് ചാപ്‌റ്റർ, പ്രവാസികളെ രണ്ടു തട്ടിലാക്കുന്ന പാസ്സ്പോർട്ടിന്റെ നിറം മാറ്റത്തിനെതിരെ നിശബ്ദമായി പ്രതിഷേധിച്ചു. ഇന്ത്യാ ഗവെർന്മെന്റ് എമിഗ്രേഷൻ ക്ലിയറൻസിന്റെ പേരിൽ നടപ്പാക്കാൻ പോകുന്ന പൗര൯മാരെ വർണ്ണങ്ങളാൽ വിഭജിക്കുന്ന ലോക രാജ്യങ്ങളുടെയും ജനതയുടെയും മുന്നിൽ വിദ്യാഭ്യാസമില്ലാത്ത ഇന്ത്യക്കാരനെന്ന് ചാപ്പകുത്തുന്ന ഓറഞ്ചു നിറമുള്ള പാസ്സ്പോർട്ടിനെതിരെ ' ഒരേ ഒരിന്ത്യ ഒരൊറ്റ ജനത ഒരേ നിറമുള്ള പാസ്പോർട്ട് 'എന്ന നിശബ്ദ മുദ്രാവാക്യവുമായി ഓറഞ്ചു നിറമുള്ള ടീഷർട്ടുകളിൽ I am ECR NRI Uneducated എന്നെഴുതിയ സ്റ്റിക്കറുകൾ പതിച്ച ടീഷർട്ടുകൾ ധരിച്ചെത്തിയ KPWA പ്രവർത്തകർ മാതൃകാപരമായ നിശബ്ദ പ്രതിഷേധം രേഖപ്പെടുത്തി.

വൈസ് പ്രസിഡണ്ട്‌ സെബാസ്റ്റ്യൻ വാതുക്കാട൯, ജനറൽ സെക്രട്ടറി റെജി ചിറയത്ത്, ട്രഷറർ ശ്രീ അനിൽ ആനാട് എന്നിവരുടെ നേതൃത്വത്തിൽ വിവിധ മേഖലാഭാരവാഹികളും അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഭാവിയിൽ കേരള പ്രവാസി വെൽഫയർ അസോസിയേഷൻ അതിന്റെ എല്ലാ ജിസിസി ഘടകങ്ങളിലും കേരളത്തിലും ഇത്തരം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed