പൊതുമാപ്പ് ; കെ കെ എം എ സേവന കേന്ദ്രങ്ങളിലൂടെ ഗുണഭോക്താക്കളെ സഹായിക്കും
കുവൈത്ത് സിറ്റി : കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അനധികൃത താമസക്കാർ ഈ അവസരം പൂർണമായും ഉപയോഗപ്പെടുത്തി നാട്ടിലേക്കു തിരികെ പോവുകയോ, അല്ലെങ്കിൽ താമസരേഖ ശരിയാക്കുകയോ വേണമെന്ന് കുവൈത് കേരള മുസ്ളീം അസോസിയേഷന്റെ (കെ കെ എം എ) അഭ്യർത്ഥിച്ചു. ഗുണഭോക്താക്കൾക്കു മാർഗനിർദേശം നൽകുന്നതിനും സേവനം നൽകുന്നതിനായി കെ കെ എം എ പൊതുമാപ്പ് സേവനകേന്ദ്രങ്ങൾ ആരംഭിക്കും.
കെ കെ എം എ യുടെ 14 ബ്രാൻഞ്ചുകളിലൂടെയും ജനങ്ങൾക് സേവനം നൽകും . കൂടാതെ ജലീബ് പാർക്കിൽ പ്രവർത്തിക്കുന്ന കെ കെ എം എ യുടെ ഓഫീസിലൂടെയും (99111218),മംഗഫിലെ ബ്ലോക്ക് നാലിലെ മലബാർ ഓഡിറ്റോറിയത്തിൽ എല്ലാ പ്രവർത്തി ദിവസങ്ങളിൽ മാത്രം വൈകുനേരം ആറു മുതൽ ഒൻപത് വരെ ((99428719/55428719-വാട്ട് സ് അപ് )ഫർ വാണിയയിലെ മെട്രോ ക്ലിനിക്കിലും കുവൈത് സിറ്റിയിലെ ചേംബർ ഓഫ് കൊമേഴ്സിന് എതിർവശത്തുള്ള സംഗം ഹോട്ടലിലും (94094513/97881804) പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം ആറു മുതൽ രാത്രി ഒൻപതര വരെയും കൂടാതെ അവധി ദിവസങ്ങളിലും സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കും. താഴെ കൊടുത്ത മൊബൈൾ നമ്പറുകളിലും ജനങ്ങൾക് ബന്ധപ്പെടാവുന്നതാണ്.
കുവൈത്ത് സിറ്റി (55460635),
സാൽമിയ (99702396),
മഹബൂല (97960883),
അബു ഹലീഫ (99267163),
ജഹറ (99641052),
ഫഹാഹീൽ (99125481,97420679),
ഫർവാനിയ (97834590),
അബ്ബാസിയ (55968822,55183665),
ജലീബ് (94136662),
ഹവല്ലി (97472101),
സബ്ഹാൻ (99481932) , ഫിന്താസ് (66694875).

