വനിത സംഗമം ജനുവരി 26ന് ഫര്‍വാനിയയിൽ
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര സമിതി സംഘടിപ്പിക്കുന്ന വനിത സംഗമം വെള്ളിയാഴ്ച (ജനുവരി 26) വൈകുന്നേരം 6 മണിക്ക് ഫര്‍വാനിയയിലെ മെട്രോ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമത്തില്‍ "എന്‍റെ ലോകം, എന്‍റെ ദൗത്യം" എന്ന വിഷയത്തില്‍ ഐ.എസ്.എം വെളിച്ചം ഖുര്‍ആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഡയറക്ടര്‍ ടി.പി ഹുസൈന്‍ കോയ കടലുണ്ടി സംസാരിക്കും.
രണ്ടാം സെഷനില്‍ ഡോ. ജസ്ല സഫറുല്‍ ഹഖ് "നല്ല കുടുംബം" എന്ന വിഷയത്തില്‍ ക്ലാസെടുക്കും. സംഗമത്തിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് 99060684 എന്ന നമ്പറിൽ ബന്ധപ്പെടുക.

