കെഫാക് ടൂർണ്ണമെന്റ് : കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലാടീമുകൾക്കു ജയം
കുവൈത്ത് സിറ്റി : കെഫാക് അന്തർജില്ലാഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ അഞ്ചിന്റെ എട്ടാം വാരം പിന്നിട്ടപ്പോൾ, സോക്കർ ലീഗിൽ കോഴിക്കോട്, തിരുവനന്തപുരം, വയനാട് ടീമുകൾക്ക് ജയം. മാസ്റ്റേഴ്സ് ലീഗിൽ മലപ്പുറം കണ്ണൂരിനെ പരാജയപ്പെടുത്തിയപ്പോൾ , കോഴിക്കോട് -യുണൈറ്റഡ് കാസർഗോഡ്, പാലക്കാട് - ട്രാസ്‌ക് തൃശൂർ മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ ശക്തരരായ തൃശൂർ - മലപ്പുറം ജില്ലാ ടീമുകൾ ഓരോ ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു. മലപ്പുറത്തിന് വേണ്ടി യൂനുസും തൃശൂരിന് വേണ്ടി റിതേഷുമാണ് ഗോളുകൾ നേടിയത്. രണ്ടാം മത്സരത്തിൽ കോഴിക്കോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കണ്ണൂരിനെ പരാജയപ്പെടുത്തി. കോഴിക്കോടിന് വേണ്ടി റഫീഖ്, അനസ് എന്നിവർ ഗോൾ നേടി. മൂന്നാം മത്സരത്തിൽ പാലക്കാടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വയനാട് പരാജയപ്പെടുത്തി. വയനാടിന് വേണ്ടി ഇർഷാദ്, വികാസ്, ഷാനവാസ് എന്നിവർ ഗോൾ നേടിയപ്പോൾ പാലക്കാടിന് വേണ്ടി മൻസൂർ ഗോൾ നേടി.
അവസാന മത്സരത്തിൽ തിരുവനന്തപുരം ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് കാസർഗോഡിനെ പരാജയപ്പെടുത്തി. തിരുവനന്തപുരത്തിന് വേണ്ടി ഡിജു, ഷൈൻ എന്നിവരാണ് ഗോൾ നേടിയത്. മത്സരങ്ങളിലെ മാൻ ഓഫ് ദ് മാച്ചസായി മാസ്റ്റേഴ്സ് ലീഗിൽ ഷാനവാസ് (കാസർഗോഡ്) ഷക്കീർ (ത്രിശൂർ) ഉമ്മർ (മലപ്പുറം) എന്നിവരെയും സോക്കർ ലീഗിൽ അബ്ദുൽ ബാസിം (മലപ്പുറം) ശ്യാംജിത്ത് (കോഴിക്കോട് ) ഷാനവാസ് (വയനാട്) എന്നിവരെ തിരഞ്ഞെടുത്തു. മത്സരങ്ങൾ വീക്ഷിക്കുന്നതിനായി വെൽഫെയർ പാർട്ടി കുവൈത്ത് ട്രഷർ ഷൌക്കത്ത് സന്നിഹിതനായിരുന്നു.

