വൈദ്യുതി ഉൽപ്പാദനം കൂട്ടാൻ കുവൈത്തിൽ വൻ പദ്ധതികൾ നടപ്പാക്കുന്നു
കുവൈത്ത് സിറ്റി : കുവൈത്തിൽ 2022നകം 10,380 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കും. നിലവിൽ 16,400 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപ്പാദനം. രാജ്യത്തു നടപ്പാക്കുന്ന ഭവനപദ്ധതികൾക്കും മറ്റും ലഭ്യമാക്കാനാണ് അധിക ഉൽപ്പാദനമെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ പദ്ധതികൾക്ക് പുറമെ പൊതു−സ്വകാര്യ പങ്കാ ളിത്തത്തോടെയുള്ള പദ്ധതികളുമുണ്ടാകും. പൊതുമേഖലയിൽ എട്ടു പദ്ധതികളാണു നടപ്പാക്കുന്നത്. നിലവിലുള്ള വൈദ്യുതി േസ്റ്റഷനുകളിൽ 250– 500 മെഗാവാട്ട് അധിക ഉൽപ്പാദനത്തിനും നടപടിയുമുണ്ടാകും. ദക്ഷിണ സൂർ പദ്ധതിയിൽ നിന്ന് 2019 ആദ്യപാദം 250 മെഗാവാട്ട് വൈദ്യുതി ഉൽപാദനവും സാധ്യമാകും. ദക്ഷിണ സൂറിൽ മൊത്തം 5100 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

