തൊഴിൽ മേഖലയിൽ തുല്യ അവകാശം വേണമെന്ന് സൗദി ശൂറാ കൗൺസിലിൽ വനിതാ അംഗങ്ങൾ
റിയാദ് : തൊഴിൽ മേഖലയിൽ വനിതകൾക്ക് തുല്യ അവകാശം വേണമെന്ന് സൗദി ശൂറാ കൗൺസിലിൽ വനിതാ അംഗങ്ങളുടെ ആവശ്യം. ഒരേ ജോലി ചെയ്യുന്ന സ്ത്രീ പുരുഷന്മാർക്കിടയിൽ ഉള്ള വിവേചനം അവസാനിപ്പിക്കണം എന്നാണ് അംഗങ്ങളുടെ നിർദ്ദേശം. വനിതാ അംഗങ്ങളായ ഡോ.മോദി അൽ ഖലാഫ്, ഡോ.ലത്തീഫ അശലാൻ എന്നിവരാണ് സൗദി ശൂറാ കൗൺസിലിൽ ഈ ആവശ്യം ഉന്നയിച്ചത്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും, പുരുഷന്മാർക്ക് തുല്യമായ അവകാശങ്ങൾ സ്ത്രീകൾക്കും ലഭിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. അടുത്ത യോഗത്തിൽ ശൂറാ കൗൺസിൽ ഈ നിർദ്ദേശം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. അംഗങ്ങൾ പറഞ്ഞു.

