കു­­­­­­­വൈ­­­­­­­ത്തിൽ സ്വകാ­­­­­­­ര്യ മേ­­­­­­­ഖലയിൽ ഭി­­­­­­­ന്നശേ­­­­­­­ഷി­­­­­­­ക്കാ­­­­­­­ർ­­­ക്ക് നാല് ശതമാ­­­­­­­നം സംവരണം


കു­­­­­­­വൈ­­­­­­­ത്ത് സി­­­­­­­റ്റി­­­­­­­ : കുവൈത്തിൽ സ്വകാര്യ മേഖലയിൽ ഭിന്ന ശേഷിക്കാർക്ക് നാല് ശതമാനം തൊഴിൽ സം‌വരണം ഉറപ്പാക്കുന്നു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള അതോറിറ്റി ഡയറക്ടർ ജനറൽ ഡോ.ഷഫീഖ അൽ അവാദിയാണ് ഇക്കാര്യം അറിയിച്ചത്.  സ്വകാര്യമേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാർക്കു തൊഴിൽ അന്വേഷണം രജിസ്റ്റർ ചെയ്യാൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ പ്രത്യേക സൗകര്യം ഒരുക്കുമെന്നും ഡോ.ഷഫീഖ പറഞ്ഞു. നിയമപ്രകാരം നിലവിലുള്ള ഈ വ്യവസ്ഥ പാലിക്കാൻ സ്വകാര്യ കന്പനികൾക്കുനിർദ്ദേശം നൽകും. അന്പതിൽ കൂടുതൽ ജീവനക്കാരുള്ള കന്പനികളുടെ പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്‌തെന്നും അവർ പറഞ്ഞു.

അതേസമയം മുപ്പത് വയസ്സ് തികയാത്ത വിദേശികൾക്ക് തൊഴിൽ മേഖലയിൽ നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം താൽക്കാലികമായി മാറ്റിവച്ചു. ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുമാനമാണ് മാറ്റിവെച്ചത്. വിശദപഠനം നടത്തുന്നതിനും ചില  മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിർദ്ദേശങ്ങൾ അവലോകനം ചെയ്യുന്നതിനുമുള്ള കാലതാമസം പരിഗണിച്ചാണു തീരുമാനം മാറ്റിവയ്ക്കുന്നതെന്നു സാമൂഹിക−തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. 

രാജ്യത്തു ജോലി തേടിയെത്തുന്ന വിദേശികൾ നിശ്ചിത വിദ്യാഭ്യാസയോഗ്യതയുള്ളവരാണെങ്കിലും തൊഴിലിലെ പരിചയക്കുറവു പ്രധാന പ്രശ്നമാകുന്നെന്നാണ് അധികൃതരുടെ നിഗമനം. വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ കുവൈത്തിൽ എത്തുന്ന വിദേശികൾ തൊഴിലിൽ ഒരു പരിശീ‍‍‍‍‍‍‍‍ലനവും നേടുന്നില്ല. ഇതുകാരണം കന്പനികൾ പുതുമുഖങ്ങൾക്കു തൊഴിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങളായി മാറുന്നു. ഇത് ഗുണകരമായ പ്രവണതയല്ലെന്നു വിലയിരുത്തിയാ‌ണ് 30 വയസ്സ് തികയാത്ത വിദേശികൾക്കു തൊഴിൽ വിസ നൽകേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചത്.

 അതിനിടെ മറ്റുള്ളവരുടെ സ്പോൺസർഷിപ്പിലുള്ള വിദേശികൾക്കു തൊഴിൽ നൽകുന്നവർക്ക് 2000 മുതൽ 10,000 ദിനാർ വരെ പിഴയോ മൂന്നുവർഷം വരെ തടവോ രണ്ടും ചേർത്തോ ശിക്ഷ ഉറപ്പാക്കുമെന്നു മാൻ‌പവർ പബ്ലിക് അതോറിറ്റി വക്താവ് അസീൽ അൽ മസ്‌യ അറിയിച്ചു. അത്തരത്തിൽ പിടിയിലാകുന്ന ജീവനക്കാരെ നാടുകടത്തുമെന്നും അവർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed