നിയമം ലംഘിച്ച് നിർമ്മിച്ച ശൈത്യകാല ടെന്റുകൾ പൊളിച്ചു നീക്കി
കുവൈത്ത് സിറ്റി : കുവൈത്തിൽ നിയമം ലംഘിച്ച് നിർമ്മിച്ച ടെന്റുകൾ പൊളിച്ചു നീക്കി. അടുത്തിടെ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ശൈത്യകാല ടെന്റുകളിൽ കുവൈത്ത് മുൻസിപാലിറ്റിയിലെ ഉദ്യോഗസ്ഥർനടത്തിയ പരിശോധനയിലാണ് വേളയിലാണ് അനധികൃതടെന്റുകൾ പിടിച്ചെടുത്തത്.
ഏകദേശം 99 ഓളം അനധികൃത ടെന്റുകൾ പൊളിച്ചു നീക്കിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പാലിച്ച് നിർമ്മിക്കാത്ത ടെന്റുകളാണ് നീക്കം ചെയ്തത്. വഫ്ര റോഡിൽ നിന്നാണ് കൂടുതൽ ടെന്റുകളും നീക്കം ചെയ്തത്. അഹ്മദി ഇക്വസ്ട്രിയൻ ക്ലബ്ബിന്റെ പിറകിൽ നിന്നായി 15 ടെന്റുകളും പൊളിച്ചു നീക്കിയിട്ടുണ്ട്.


