കൊടുവള്ളി ദാറുൽ അസ്ഹർ ഖുർആൻ അക്കാദമിയിൽ 'ജീവജലം' കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു


പ്രദീപ് പുറവങ്കര


മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ജീവജലം' പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ദാറുൽ അസ്ഹർ ഖുർആൻ അക്കാദമി ക്യാമ്പസിൽ നിർമ്മിച്ച കുടിവെള്ള സംവിധാനത്തിന്റെ ഉദ്ഘാടനം പി.കെ. ഫിറോസ് എംഎൽഎ നിർവഹിച്ചു. പരേതനായ വില്യാപ്പള്ളി കുന്നുമ്മൽ ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥമാണ് ഈ കുടിവെള്ള പദ്ധതി അക്കാദമിക്ക് സമർപ്പിച്ചത്.

ചടങ്ങിൽ വാവാട് മുഹമ്മദ് ഹൈതമി ഉസ്താദ് അധ്യക്ഷത വഹിച്ചു. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.

കോഴിക്കോട് ജില്ലാ കെഎംസിസി സെക്രട്ടറി മുഹമ്മദ് സിനാൻ തേക്കുംതോട്ടം, ദാറുൽ അസ്ഹർ വൈസ് പ്രസിഡന്റ് പ്രൊഫ. ഇ.സി. അബൂബക്കർ, ഇസ്മായിൽ കുന്നുമ്മൽ, ടി.കെ. മുഹമ്മദ് മാസ്റ്റർ, സി.പി. അബ്ദുള്ള കോയ തങ്ങൾ, എ.പി.എം. ബാവ ജീറാണി, പി.പി. ആസാദ്, സിദ്ദീഖ് ഫൈസി ജാറംകണ്ടി, എം. നസീഫ്, എം.ടി. അയ്യൂബ്ഖാൻ, കൊടുവള്ളി മണ്ഡലം കെഎംസിസി ഭാരവാഹികളായ തമീം തച്ചംപൊയിൽ (ട്രഷറർ), ലത്തീഫ് മുക്കം (ഓർഗനൈസിംഗ് സെക്രട്ടറി), നൗഷാദ് ചെമ്പ്ര (വൈസ് പ്രസിഡന്റ്), മൗസൽ മൂപ്പൻ തിരൂർ, അബ്ദുൽ ഗഫൂർ, സി.കെ.സി. റഫീഖ്, ഹാരിസ് പറക്കുന്ന്, ഇ.സി.എ. മജീദ് ഹാജി, കെ. ഉസ്മാൻ, പി.പി.എ. റസാഖ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ദാറുൽ അസ്ഹർ വർക്കിംഗ് സെക്രട്ടറി പി.സി. മുഹമ്മദ് ഇബ്രാഹിം മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ.എം. ബഷീർ ഹാജി നന്ദിയും രേഖപ്പെടുത്തി.

article-image

adsdsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed