വിപണിയെ ഞെട്ടിച്ച് സ്വർണവില താഴേക്ക്; ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, വെള്ളിവിലയും ഇടിഞ്ഞു


ഷീബ വിജയൻ


കൊച്ചി: വിപണിയെ പിടിച്ചുലച്ച് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്നും വില കുറഞ്ഞതോടെ കഴിഞ്ഞ ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണം പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,00,320 രൂപയും ഒരു ഗ്രാം സ്വർണത്തിന് 12,540 രൂപയുമായി.

വെള്ളിക്ക് ഗ്രാമിന് 5 രൂപ കുറഞ്ഞ് 190 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് സ്വർണ വിപണി കൂപ്പുകുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 0.42 ഡോളർ ഇടിഞ്ഞ് 3,867.4 ഡോളറാണ് നിലവിലെ വില. ശനിയാഴ്ച പവന് 200 രൂപ വർധിച്ച് 1,00,920 രൂപയായിരുന്നു വില. ഗ്രാമിന് 25 രൂപയാണ് അന്ന് വർധിച്ചിരുന്നത്. ഇതേവില തന്നെയാണ് ഞായറാഴ്ചയും തുടർന്നത്. എന്നാൽ വെള്ളിയാഴ്ച രണ്ടു തവണകളിലായി സ്വർണവിലയിൽ 1800 രൂപ കുറഞ്ഞിരുന്നു.

article-image

ോേോേോേോേ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed