അർബുദ രോഗ ബോധവൽക്കരണ സെമിനാർ നടത്തി
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 17.11.2017 വെള്ളിയാഴ്ച മങ്കഫ് ഇന്ദ്രപ്രസ്ഥ ആഡിറ്റോറിയത്തിൽ വച്ച് അർബുദ രോഗ ബോധവൽക്കരണ സെമിനാർ നടത്തി. കുവൈറ്റ് ക്യാൻസർ കൺട്രോൾ സെന്ററിലെ ഡോ.സുശോവന സുജിത്ത് നായർ മുഖ്യാതിഥിയായിരുന്നു. അർബുദ രോഗം എന്നാൽ എന്ത്, രോഗമുണ്ടാകാനുള്ള കാരണങ്ങൾ, രോഗം എങ്ങിനെ കണ്ടുപിടിക്കാം, സ്തനാർബുദങ്ങൾ സ്വയം പരിശോധനയിലൂടെ എങ്ങിനെ കണ്ടുപിടിക്കാം, രോഗം വരാതിരിക്കാൻ അനുഷ്ടിക്കേണ്ട, ജീവിത ക്രമങ്ങൾ, ഭക്ഷണക്രമങ്ങൾ, മാനസ്സിക പിരിമുറുക്കവും അർബുദ രോഗവും തമ്മിലുള്ള ബന്ധം, അമിതവണ്ണം രോഗത്തെ എങ്ങിനെ സ്വാധീനിക്കുന്നു, തുടങ്ങിഅർബുദ രോഗവുമായി ബന്ധപ്പെട്ട ഗഹനമായ അറിവുകൾ സരളമായി പറഞ്ഞു തന്ന ഡോ. സുശോവന പരിപാടിയിൽ പങ്കെടുത്തവർ ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം സുവ്യക്തമായ മറുപടിനൽകിക്കൊണ്ട് ഒരു കുടുംബാംഗമായി മാറി. ആരംഭത്തിൽത്തന്നെ ചികിൽസിച്ചാൽ രോഗം പൂർണ്ണമായും സുഖപ്പെടുത്തുന്നതിന് സാധിക്കും എന്നതും സ്വയം പരിശേധനാക്രമങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുമുള്ള സെമിനാർ
പങ്കെടുത്തവർക്കെല്ലാം വളരെയേറെ വിജ്ഞാനപ്രദവും ആരോഗ്യകാര്യങ്ങളിൽ സ്വജീവിത ശൈലികൾക്ക് പുനർചിന്തനത്തിനുള്ളഅവസരവുമായി മാറി.
സാരഥി റിഗ്ഗായ് യൂണിറ്റ് ഏറ്റെടുത്ത് നടത്തിയ സെമിനാർ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഉൽഘാനം ചെയ്തു. ചടങ്ങിൽ വച്ച് സാരഥി ഹെൽത്ത് ക്ലബിന്റെ പ്രഥമ സംരംഭമായ Health Tips എന്ന E-Magazin ഡോ.സുശോവന പ്രകാശനം ചെയ്തു. റിഗ്ഗായ് യൂണിറ്റ് കൺവ്വീനർ ശ്രീ വിനോദ് ചീപ്പാറയിൽ സ്വാഗതവും യൂണിറ്റ് വനിതാവേദി കൺവ്വീനർ ശ്രീമതി ആശാ പ്രശാന്ത് കൃതജ്ഞതയും അർപ്പിച്ചു. ശ്രീ സജു എസ് കൃഷ്ണൻ അവതാരകനായ സെമിനാറിൽ സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ, ഡോ.സുശോവനക്ക് മെമന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ വച്ച് സാരഥീയം പരിപാടിയുടെ സ്പോൺസർമാരായ സവർദ്ധിനി അസ്സോസ്സിയേറ്റ്സ്, കമ്പനിയുടെ ടൂർ പാക്കേജിന്റെ പ്രൊമോഷന്റെ ഭാഗമായി ഡോ.സുശോവനയ്ക്ക് ഗിഫ്റ്റ് വൗച്ചർ നൽകി ആദരിച്ചു. കൂടാതെ സാരഥീയം പരിപാടിയോടൊപ്പം നടത്തിയ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള ഗിഫ്റ്റ് വൗച്ചറുകളും തദവസരത്തിൽ നൽകപ്പെട്ടു.


