കെഎച്ച്കെ അന്താരാഷ്ട്ര ബോക്സിംഗ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കും
മനാമ : സുപ്രീം കൗൺസിൽ ഫസ്റ്റ് ഡെപ്യുട്ടി പ്രസിഡണ്ട് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലുള്ള ബ്രേവ് കോംബാറ്റ് ഫെഡറേഷൻ അന്താരാഷ്ട്ര ചാന്പ്യൻഷിപ്പിന്റെ വൻ വിജയത്തിന് ശേഷം കെഎച്ച്കെഎസ്സിന്റെ (ഖാലിദ് ബിൻ ഹമദ് അൽ ഖലീഫാ സ്പോർട്സ്) ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര ബോക്സിംഗ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
രാജ്യത്തെ മികച്ച കായിക പ്രതിഭകളെ കണ്ടെത്തുകയും അവർക്കു പ്രോത്സാഹനം കൊടുക്കുകയും ചെയ്യുക എന്നതാണ് ഇത്തരം അന്താരാഷ്‌ട്ര ചാന്പ്യൻഷിപ്പുകളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കെഎച്ച്കെ സിഇഒ മുഹമ്മദ് ഷാഹിദ് പറഞ്ഞു. വിവിധ രാജ്യങ്ങളിൽ വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക. ഡിസംബർ 9ന് ആഫ്രിക്കയിലെ കേപ് വെർഡായിൽ വെച്ചായിരിക്കും ഉദ്ഘാടനം.


