ഒ.ഐ.സി.സി കുവൈറ്റ് പുരസ്കാര സന്ധ്യ 2017 മുൻ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യ അതിഥി
കുവൈറ്റ് സിറ്റി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുരസ്ക്കാര സന്ധ്യ-2017 നവംബർ 23-ാം തീയതി വ്യാഴം വൈകുന്നേരം 6 മുതൽ റിഗ്ഗായി ഹോട്ടൽ റമദാ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ് കുവൈറ്റിലെ ഇന്ത്യൻ സ്ക്കൂളുകളിലെ വിദ്യാർഥികൾക്കായി വിവിധ തലങ്ങളിൽ നടത്തപ്പെട്ട കലാ മത്സരങ്ങളിലെ “രംഗോൽസവ്-2017” വിജയികർക്ക് പ്രസ്തുത ചടങ്ങിൽ വച്ച് സമ്മാനദാനം നടത്തപ്പെടുന്നു.
പൊതു സമ്മേളനം മുൻ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യുന്നതും സുപ്രസിന്ധ സിനിമാതാരവും AICC വ്യക്ക്താവും ആയ ഖുശ്ബു മുഖ്യ അതിഥിയായി പങ്കെടുക്കുന്നതുമാണ്. ചടങ്ങിൽ പ്രസിഡൻറ് വർഗ്ഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ കുവൈറ്റ് അഭ്യന്തര മന്ത്രാലയത്തിലെ ട്രയിനിങ്ങ് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ അൻവർ അൽ ബർജാസ്, ഇന്ത്യൻ എംബസി സെക്രട്ടറി യു.എസ്.സിബി, ലുലു എക്സ്ചേഞ്ച് CEO അദീബ് അഹമ്മദ് എന്നിവർ പങ്കെടുക്കും കേരളത്തിലെ 14 ജില്ലകളിലെ നിർധന വികലാംഗർക്കു വേണ്ടി ഒ.ഐ.സി.സി നടപ്പിലാക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ "കാരുണ്യ സ്പർശം" 500 ഓളം വീൽ ചെയറുകൾ നൽകുന്ന പദ്ധതിയുടെ ഉത്ഘാടനവും ഇതോടോപ്പം നിർവഹിക്കുന്നതാണ്.
സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സ്ക്കൂൾ കലാമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വാർത്താ സമ്മേളനത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ശ്രീ, വർഗ്ഗീസ് പുതുക്കുളങ്ങര, ബി.എസ്.പിളള, ചാക്കോ ജോർജ്കുട്ടി, ശമൂവേൽ ചാക്കോ, വർഗ്ഗീസ് ജോസഫ് മാരാമണ്, ബിനു ചെമ്പാലയം, ജോയ് ജോൺ തുരുത്തിക്കര എന്നിവർ


