ജർമനിയിൽ അനിശ്ചിതത്വം : മെർക്കലിന് സഖ്യം രൂപീകരിക്കാനായില്ല
ബെർലിൻ : ജർമ്മനി വീണ്ടും തിരഞ്ഞെടുപ്പിലേക്കെന്ന സൂചന നൽകി ചാൻസലർ ആംഗല മെർക്കൽ. തിരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യതകൾ പരാജയപ്പെട്ടതോടെയാണ് മെർക്കൽ ഇക്കാര്യം അറിയിച്ചത്.
സഖ്യസർക്കാർ രൂപീകരണത്തിനായി എഫ്.ഡി.പി നേതാവ് ക്രിസ്‌റ്റ്യൻ ലിൻഡ്‌നറുമായി മെർക്കൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് വീണ്ടും ഒരു തിരഞ്ഞെുപ്പിന് ഒരുങ്ങുകയാണെന്ന് മെർക്കൽ സൂചന നൽകിയത്. വിവിധ കക്ഷികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ആംഗല മെർക്കൽ പറഞ്ഞത്. ന്യൂനപക്ഷ സർക്കാരുമായി മുന്നോട്ട് പോകാനില്ലെന്നും
ശക്തമായ ജർമ്മനിക്കാവശ്യം ഉറച്ച സർക്കാരാണെന്നും മർക്കൽ വ്യക്തമാക്കി.
മെർക്കലുമായി ഒരു മാസത്തോളം നീണ്ട ചർച്ചയിൽ പ്രതീക്ഷ നഷ്‌ടപ്പെട്ടെന്നു പ്രഖ്യാപിച്ച് ലിൻഡ്‌നർ ഇറങ്ങിപ്പോയതോടെയാണു സർക്കാർ രൂപീകരണം വഴിമുട്ടിയത്. മെർക്കലിന്റെ സി.ഡി.യു−സി.എസ്.യു സഖ്യവുമായുള്ള കൂട്ടുകെട്ടിനു വിശ്വാസ്യതയില്ലെന്നും മോശമായി ഭരിക്കുന്നതിനേക്കാൾ നല്ലത് ഭരിക്കാതിരിക്കുകയാണെന്നും പ്രഖ്യാപിച്ചാണ് ലിൻഡ്‌നർ ചർച്ച അവസാനിപ്പിച്ചത്.
68 വർഷത്തെ ജർമ്മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര ഭരണ പ്രതിസന്ധിയാണ് ജർമനി ഇപ്പോൾ നേരിടുന്നതെന്ന് പ്രസിഡണ്ട് ഫ്രാങ്ക് വാൾട്ടർ െസ്റ്റയിൻമെയിർ പറഞ്ഞു.


