ഗുജറാത്ത് തിരഞ്ഞെടുപ്പ് വി­കസനവും വർ­ഗ്ഗീ­യതയും തമ്മി­ലു­ള്ള ഏറ്റു­മു­ട്ടലാ­യി­രി­ക്കു­മെ­ന്ന് അമിത് ഷാ


അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വികസനവും വർഗ്ഗീയതയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസ് ഗുജറാത്തിനെ വർഗ്ഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഇറക്കുമതി സ്ഥാനർത്ഥികളെയാണ് കോൺഗ്രസ് കൊണ്ടുവന്നിട്ടുള്ളത്. ഇത് വികസന മുരടിപ്പിന് വഴിവെക്കുമെന്നും ഗുജറാത്തിലെ ബാവ്നഗറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ അമിത്ഷാ പറഞ്ഞു. ഗുജറാത്തിൽ ബി.ജെ.പി നടത്തിയ വികസനപ്രവർത്തനങ്ങളെക്കുറിച്ച് അക്കമിട്ട് നിരത്തിയ അമിത് ഷാ ബി.ജെ.പിയെ ഒരിക്കൽകൂടി ഭരണത്തിലേറ്റണമെന്നും ആവശ്യപ്പെട്ടു. 

ബി.ജെ.പി നിരവധി വികസന പരിപാടികളാണ് ഗുജറാത്തിൽ കൊണ്ടുവന്നിട്ടുള്ളത്. ജനങ്ങൾക്കെല്ലാം വൈദ്യുതിയും വെള്ളവുമെത്തിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസ് തിരിച്ച് വരുന്നത് വലിയ തിരിച്ചടിയാണ് സംസ്ഥാനത്തിനുണ്ടാക്കുക. അക്കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. 

നഷ്ടങ്ങൾ ആവർത്തിക്കരുത്. കർഫ്യൂ രഹിത സംസ്ഥാനം എന്ന സ്വപ്നം പൂർത്തിയാക്കണം. അതിന് ബി.ജെ.പി അധികാരത്തിലെത്തിയാൽ മാത്രമേ കഴിയൂ. അമിത് ഷാ വിശദീകരിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed