തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാവേദി പഠനയാത്ര നടത്തി
കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (Trassk) വനിതാവേദിയുടെ അഭിമുഖ്യത്തിൽ കുവൈറ്റ് നാഷണൽ മ്യൂസിയം, പ്ലാനറ്റോറിയം, മ്യൂസിക്കൽ ഗാർഡൻ, സാധു ഹൌസ് എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി. വനിതാവേദി കൺവീനർ ശ്രീമതി ശാന്തി വേണുഗോപാൽ, സെക്രട്ടറി ശ്രീമതി അനീസ ഹസീം,വിവിധ ഏരിയ കോഓർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.


