ആസ്റ്റർ മെഡിക്കൽ സെന്റർ ഡയറ്റ് എക്സിബിഷൻ സംഘടിപ്പിച്ചു
മനാമ : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡയറ്റ് എക്സിബിഷൻ സംഘടിപ്പിച്ചു.ഗുദൈബിയ ആസ്റ്റർ ക്ലിനിക്കിൽ വെച്ച് നടന്ന പരിപാടി ബഹ്‌റൈൻ ഡയബറ്റിക് സൊസൈറ്റി വൈസ് പ്രസിഡണ്ടും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിയുമായ ഡോ. മറിയം അൽ ഹാജരി ഉദ്ഘാടനം ചെയ്തു.
ഗർഭിണികളായ സ്ത്രീകളിൽ ഏഴിൽ ഒരാൾക്ക് പ്രമേഹ രോഗം ഉണ്ടെന്നും സ്ത്രീകളുടെയും പ്രമേഹ രോഗികളുടെയും പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും പ്രമേഹ രോഗ ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു. സ്‌കൂൾ വിദ്യാർത്ഥികളിൽ 24 ശതമാനം പെൺകുട്ടികൾക്കും 23 ശതമാനം ആൺകുട്ടികൾക്കും പൊണ്ണത്തടി കൂടി വരികയാണെന്നും അവർ അഭിപ്രായപ്പെട്ടു. പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണ ക്രമീകരണങ്ങളെപ്പറ്റിയും ഭക്ഷണങ്ങളെപ്പറ്റിയും ഒരു എക്സിബിഷൻ സംഘടിപ്പിച്ച ആസ്റ്ററിന്റെ മാനേജ്മെന്റിനെ അണ്ടർ സെക്രട്ടറി അഭിനന്ദിച്ചു.
ഇന്റേണൽ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. സുനിൽ റാത്തി പ്രമേഹ രോഗ നിയന്ത്രണങ്ങളെപ്പറ്റി സംസാരിച്ചു. അടുത്ത എക്സിബിഷൻ നവംബർ 25ന് രാവിലെ 10 മണിക്ക് റിഫയിലെ ആസ്റ്റർ ക്ലിനിക്കിൽ െവച്ച് നടക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.


