കോട്ടയം സി. എം. എസ്സ്. കോളേജിന്റെ ഇരുന്നൂറാമത് വാർഷികാഘോഷം കുവൈറ്റിൽ


കുവൈറ്റ് സിറ്റി : കോട്ടയം സി.എം.എസ്സ് കോളേജിന്റെ ഇരുന്നൂറാമത് വാർഷികാഘോഷം സി.എം.എസ്സ് അലുമിനി വിദ്യാസൗഹൃദം കുവൈറ്റ് ചാപ്റ്റർ നവംബർ 24 വെള്ളിയാഴ്ച്ച വിപുലമായി ആഘോഷിക്കുകയാണ് . അന്നേ ദിവസം വൈകുന്നേരം 6:30 ന് അർദിയ ഡയമണ്ട് ബാൾ റൂമിൽ വെച്ചു ബഹുമാനപ്പെട്ട കേരളാ മുൻമുഖ്യമന്ത്രിയും , സി.എം.എസ്സ് കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യുന്നു.

ചടങ്ങിൽ സി.എം.എസ്സ് കോളേജിന്റെ ഇരുന്നൂറാം വാർഷികാഘോഷ കമ്മിറ്റി ഭാരവാഹി കൂടിയായ കോട്ടയത്തിൻറെ എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും .സി.എം.എസ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ.റോയ് സാം ഡാനിയേൽ ,  ശ്രീ.ഫിൽസൺ മാത്യൂസ്സ് തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. ഓവർസീസ് മെഗാഫെസ്റ്റായി കുവൈറ്റ് ചാപ്റ്റർ ഇരുന്നൂറാമത് വാർഷികാഘോഷം നടത്തുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നായി ഇരുപതോളം വിദ്യാസൗഹൃദം പ്രതിനിധികൾ ഈ ആഘോഷചടങ്ങിൽ പങ്കെടുക്കുവാൻ  എത്തുന്നു ..
ഇരുന്നൂറാമത് വാർഷികത്തോട് അനുബന്ധിച്ച് കുവൈറ്റ് ചാപ്റ്റർ പ്രഖ്യാപിച്ച 'വിദ്യാസൗഹൃദം പ്രവാസി കീർത്തി 2017 അവാർഡ് ' ഖത്തറിൽ നിന്നുമുള്ള സി.എം.എസ്സ് കോളേജ് പൂർവ്വ വിദ്യാർത്ഥി ഡോ.മോഹൻ തോമസ്സിനു നൽകുവാൻ തീരുമാനിച്ചു. കൂടാതെ 'വിദ്യാസൗഹൃദം പ്രവാസി എന്റർപ്രണർ അവാർഡ് ' സൗദിയിൽ നിന്നുമുള്ള ശ്രീ.രാജു കുര്യനും നൽകുന്നു.

ഇരുന്നൂറാമത് വാർഷികാഘോഷത്തിന്റെ ഭാഗമായ വിദ്യാസൗഹൃദം ഓവർസീസ് മെഗാഫെസ്റ്റ 2017 ന്റെ ഉദ്ഘാടനചടങ്ങിനും അവാർഡ് ദാനത്തിനും ശേഷം മ്യൂസിക്കൽ നൈറ്റ് ഉണ്ടായിരിക്കുന്നതാണ് .മ്യൂസിക്കൽ നൈറ്റിനു നേതൃത്വം കൊടുക്കുന്നത് സൗത്ത് ഇന്ത്യയിലെ പ്രശസ്ത പിന്നണിഗായകനായ ശ്രീ.ഉണ്ണി മേനോനും പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസും ആണ് .ഒപ്പം ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ലക്ഷമി ജയനും സി.എം.എസ്സ് കോളേജിന്റെ പ്രതിഭകളായ കിഷോർവർമ്മ, അനുരൂപ്, സ്റ്റാൻലി തുടങ്ങിയവരും  സംഗീതനിശയിൽ പങ്കു ചേരുന്നു . കൂടാതെ വിനോദ് വെഞ്ഞാറുംമൂടന്റെ ജർലിംഗ് ഷോയും ഉണ്ടായിരിക്കുന്നതാണ്.

ജനറൽ സെക്രട്ടറി ശ്രീ. സാം നന്ത്യാട്ട്,വൈസ് പ്രസിഡണ്ട് ശ്രീ.സുരേഷ് തോമസ്സ്,ട്രഷറർ ശ്രീ.രാജേഷ് വർക്കി,പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീ.ജോർജ് കോശി ,റെജി ചാണ്ടി ,ഷിബു കുര്യൻ,ശ്രീ.സിറിയക് ജോർജ് തുടങ്ങിയവരും മറ്റു എക്സിക്യുട്ടീവ് അംഗങ്ങളും പത്രസമ്മേളനത്തിൽ പങ്കെടുത്തു ..

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed