കെ ജെ പി എസ്സ് ദശവര്‍ഷഘോഷം സമാപിച്ചു
കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് ദശവര്‍ഷഘോഷം. പ്രസിഡന്റ്റ് എസ്സ് എ ലബ്ബയുടെ ആദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭരത് സുരേഷ്ഗോപി എം പി ഉത്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി അലക്സ് മാത്യു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സദസ്സിനു പരിചയപ്പെടുത്തി. ദശവര്‍ഷഘോഷ സ്മരണിക കണ്‍വീനര്‍ പ്രമീള്‍ പ്രഭാകരനില്‍ നിന്നും ഇന്ത്യന്‍ എംബസ്സി സെക്കണ്ട് സെക്രട്ടറി സിബി ഏറ്റുവാങ്ങി എന്‍ എസ്സ് എച്ച് ഫിനാന്‍സ് മാനേജര്‍ മനോജ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു.
കുവൈറ്റ്ന്‍റെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യംതെളിയിച്ചവരായ ഇന്ത്യന്‍ സെന്‍റെര്‍ സ്കൂള്‍ പ്രിന്‍സിപ്പളും ഇന്ത്യന്‍ പ്രസിടണ്ട്ന്‍റെ മികച്ചഅധ്യപികക്കുള്ള അവാര്‍ഡും നേടിയ ഡോക്ടര്‍ ശാന്ത മറിയ ജെയിംസ്, ഈ വര്‍ഷത്തെ പ്രസിടണ്ട് ന്‍റെ അവാര്‍ഡു നേടിയ ഇന്ത്യന്‍ കമ്മ്യുണിറ്റി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വി. ബിനു മോന്‍, കൂടുതല്‍നാളുകള്‍ ഒരേ സ്കൂളില്‍ പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ട്ടിക്കുന്ന യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സുസന്‍ റോയ്, ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡറക്ട്ടരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മലയില്‍ മൂസക്കോയ, പ്രമുഖ വ്യവസായി ആര്‍ സി സുരേഷ് എന്നിവരെ വേദിയില്‍ ആദരിച്ചു.
യുവ തൊഴില്‍ സംരംഭകനും കോഓപ്പറേറ് 360 സി ഈ ഓ യുമായ വരുണ്‍ ചന്ദ്രന്‍ രക്ഷധികരികളായ ജോയ് ജോണ്‍ തുരുത്തിക്കര , ജെയിംസ് പൂയപ്പള്ളി അഡ്വ. തോമസ് പണിക്കര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു അതിഥികളായ സുരേഷ്ഗോപി വരുണ്‍ ചന്ദ്രന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ജനറല്‍ കണ്‍വീനര്‍ സലിംരാജ് സ്വാഗതവും ജോ.ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു.
വേലുത്തമ്പി ദളവയെക്കുറിച്ചുള്ള ഡോക്കുമെന്റ്ററിയുടെ പ്രഥമ പ്രദര്‍ശനവും നടന്നു പൊലിക നാടന്‍ പട്ടുകൂട്ടം അവതരിപ്പിച്ച തുടിതാളം വ്യത്യസ്തത പുലര്‍ത്തി , കൈലാസ് നൃത്ത കലാലയത്തിലെ സൈലേഷ് ടീം അവതരിപ്പിച്ച നൃത്തങ്ങളും, പ്രസിദ്ധ സംഗീത സംവിധായകന്‍ എസ്സ് ജയനും, പിന്നണിഗായിക സിന്ധു രമേഷ് എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും പരിപാടികള്‍ക്ക് മിഴിവേകി. രാവിലെ വിവിധ ഇന്ത്യന്‍ സ്കൂള്‍ കുട്ടികളെപങ്കെടുപ്പിച്ചു നടത്തിയ "മോട്ടിവേഷന്‍ ടോക്" പുതിയോരനുഭവമായി. പരിപാടികള്‍ക്ക് ജേക്കബ് തോമസ്,ജോര്‍ജ് വൈരമെണ്‍, ബിജു ജോര്‍ജ് ,അലക്സാണ്ടര്‍ വൈദ്യന്‍, സതീഷ് ജി നായര്‍ അന്‍സാര്‍ കുളത്തുപ്പുഴ, വര്‍ഗ്ഗിസ് വൈദ്യന്‍ ലാജി ജേക്കബ്, അലക്സ് കുട്ടി , ഷഹിദ് ലബ്ബ, റെജി മത്തായി,അനൂപ് ലാല്‍, ടിജോ തോമസ്, നിയാസ്, ശ്രീജിത്ത്, മനേഷ് നായര്‍, വിജയന്‍, എക്സികുട്ടിവ് അംഗങ്ങള്‍ യുണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്തം നല്‍കി.


