കോ­ഴി­ക്കോട് വി­മാ­നത്താ­വള‌ത്തിൽ വലി­യ വി­മാ­നങ്ങൾ ഇറക്കാൻ ആലോ­ചന


കരിപ്പൂർ : കോഴിക്കോട് വിമാനത്താവളം റൺവേയിൽ കൂടുതൽ വലിയ വിമാനങ്ങൾ ഇറക്കുന്നതിന് എയർപോർട്ട് അതോറിറ്റി ആലോചിക്കുന്നു. ഇത് സംബന്ധിച്ച് 23ന് രണ്ടരയ്ക്ക് യോഗം ചേരും. എയർപോർട്ട് അതോറിറ്റി വകുപ്പ് മേധാവികൾ, കോഴിക്കോട് വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്നതും നടത്താത്തതുമായ വിമാനക്കന്പനികൾ, പൈലറ്റുമാർ, ഗ്രൗണ്ട് ഹാൻഡ്‌‌ലിംഗ് കന്പനികൾ തുടങ്ങിയവരുടെ യോഗമാണ് വിമാനത്താവള ഡയറക്ടർ വിളിച്ചുചേർത്തത്.  

നവീകരിച്ച റൺവേയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ബി 777–200 ഇനത്തിൽപെട്ട ഇടത്തരം വലിയ വിമാനം ഇറക്കുന്നതിന് ഡി.ജി.സി.എ അനുകൂല റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നു രണ്ട് മാസം മുന്പ് കോഴിക്കോടും പിന്നീട് ന്യൂഡൽഹിയിലും യോഗം ചേർന്നു. റിസയുടെ നീളം 240 മീറ്ററാക്കാൻ തീരുമാനിക്കുകയും ചെയ്തു.  പ്രകാശ സംവിധാനത്തിന്റെ സഹായത്തോടെയാണ് റൺവേയും റിസയും വേർതിരിക്കുക. അത് സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.സി.എയുടെ പരിഗണനയിലാണ്. അനുകൂല നടപടികളുണ്ടായാൽ കൂടുതൽ വിമാന സർവ്വീസുകൾ വൈകാതെ എത്തും.‌

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed