വ്യാ­ജ മരു­ന്നു­കളു­ടെ­ പരസ്യങ്ങൾ­ക്കെ­തി­രെ­ നടപടി­ കർ­ശനമാ­ക്കി­ കു­വൈ­ത്ത്


കുവൈത്ത് സിറ്റി : വ്യാജമരുന്നുകൾ പരസ്യം ചെയ്യുന്നതിനുള്ള ശിക്ഷ കഠിനമാക്കാൻ പാർല‌‌മെന്റിന്റെ ആരോഗ്യസമിതി. പരസ്യത്തിനും പരസ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്കുമുള്ള പിഴ വർദ്ധിപ്പിക്കണമെന്ന് മന്ത്രാലയം പ്രതിനിധികളുമായുള്ള ചർച്ചയിൽ സമിതി അഭിപ്രായപ്പെട്ടു. ഡോ. മുഹമ്മദ് അൽ ഹുവൈല എം.‌പി സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. 

ആരോഗ്യം, ആഭ്യന്തരം, വാണിജ്യം എന്നീ മന്ത്രാലയങ്ങളിലെയും മുനിസിപ്പാലിറ്റിയിലെയും വാർത്താവിതരണം, കസ്റ്റംസ് എന്നീ വകുപ്പുകളിലെയും പ്രതിനിധികൾ ഉൾപ്പെട്ട സമിതിയെ വിഷയം കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തണമെന്നാണ് ഹുവൈലിയ സമർപ്പിച്ച നിർദ്ദേശത്തിലുള്ളത്. 

അച്ചടി, ദ്രൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇത്തരം മരുന്നുകളെ സംബന്ധിച്ച് വ്യാപകമായ രീതിയിൽ പരസ്യങ്ങൾ വരുന്നതായി ശ്രദ്ധയിൽ‌ പെട്ടിട്ടുണ്ട്. അവനിരോധിക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സമിതി വ്യക്തമാക്കി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed