സൗ­ദി­യിൽ പൊ­തു­മാ­പ്പിന് ശേ­ഷം എണ്ണാ­യി­രം വി­ദേ­ശി­ നി­യമലംഘകർ പി­ടി­യി­ൽ


റിയാദ് : സൗദിയിൽ പൊതുമാപ്പിന് ശേഷം തൊഴിൽ  നിയമ ലംഘകരെയും  അനധികൃത  താമസക്കാരെയും  പിടികൂടാനുള്ള  ദേശീയയത്നം  ആരംഭിച്ച  ആദ്യദിവസം  തന്നെ  എണ്ണായിരത്തോളം  വിദേശി  നിയമലംഘകർ  പിടിയിലായി. പൊതുസുരക്ഷാ വിഭാഗം പബ്ലിക് റിലേഷൻസ്  മേധാവി സാമി അൽശുവൈരിഖാണ് ഇക്കാര്യം  വെളിപ്പെടുത്തിയത്.    

സ്വദേശങ്ങളിലേയ്ക്ക്  മടങ്ങാൻ സൗദി ഗവൺമെന്റ് സർവ്വ  സൗകര്യങ്ങളും നൽകിയിട്ടും  നിയമലംഘകരായി ഇവിടെ  തന്നെ കഴിയുന്നവരെ  പിടികൂടാനാണ്  പരിശോധന. ഏതുതരം തൊഴിൽ, താമസ നിയമ  ലംഘകരെയും  പിടികൂടാനുള്ള കർശന പരിശോധന ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും   വിഭാഗങ്ങളുടെയും  സംയുക്താഭിമുഖ്യത്തിൽ അനുസ്യൂതം തുടരുമെന്നും  അധികൃതർ ആവർത്തിച്ചിട്ടുണ്ട്. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി നടപ്പിലാക്കുന്ന  രണ്ടാം ഘട്ട  നടപടിയാണ്പരിശോധനയും പിടികൂടലും. 

കഴിഞ്ഞ മാർച്ച് അവസാനത്തിൽ  ആരംഭിച്ച പൊതുമാപ്പ് കഴിഞ്ഞ ചൊവാഴ്ച സന്പൂർണമായി അവസാനിച്ച ശേഷം പിറ്റേന്ന്  മുതൽ ആരംഭിച്ച ലേബർ,  ഇഖാമ പരിശോധന (തഫ്‌തീഷ്) സൗദിയുടെ  നഗരങ്ങളിലും  ഉൾപ്രദേശങ്ങളിലും തകൃതിയായി നടക്കുകയാണ്.   റിയാദ് പ്രവിശ്യ പോലീസ് മേധാവി മേജർ ജനറൽ അബ്ദുൽ അസീസ് അൽ സമാമിയുടെ നേതൃത്വത്തിൽ   പരിശോധനകളിൽ  പങ്കെടുക്കുന്ന   വിഭാഗങ്ങളുടെ വകുപ്പ് മേധാവികൾ  പങ്കെടുത്ത  പരിപാടി  നടന്നു. കിഴക്കൻ പ്രവിശ്യയിൽ  മാത്രം 456  സ്ഥാപനങ്ങൾക്കെതിരെ   നടപടി  എടുത്തതായും  345  വിദേശികൾക്കെതിരെ കേസെടുത്തതായും അധികൃതർ   പറഞ്ഞു. തെക്കൻ  പ്രവിശ്യയിൽപ്പെടുന്ന  അൽബാഹയിൽ  നിന്ന്  136  നിയമ ലംഘകരെ പിടികൂടി. തുർബയിലെ വ്യാപാര സ്ഥാപനങ്ങളിൽ പോലീസ് നടത്തിയ പരിശോധനകളിൽ 95 നിയമ ലംഘകർ പിടിയിലായി.  

തൊഴിൽ, താമസ  നിയമലംഘകർക്ക്  ജോലിയോ  താമസമോ  ഗതാഗതമോ  ഏർപ്പെടുത്തിക്കൊടുക്കുന്ന  സ്വദേശികൾക്കു 10000 റിയാൽ   പിഴ ചുമത്തും.    ലംഘനം  നടത്തുന്നത്  പ്രവാസിയാണെങ്കിൽ  നാട്  കടത്തുകയും  ചെയ്യും. വിദേശ തൊഴിലാളികളെ സ്വന്തം  ഏർപ്പാടിനോ  സ്പോൺസറുടെതല്ലാത്തവരുടെ കീഴിലുള്ള  ജോലിക്കോ അനുവദിക്കുന്ന  സ്വദേശികൾക്കും  10000 റിയാൽ  പിഴ ചുമത്തുകയും  തൊഴിൽ വിസയ്ക്ക്  വിലക്കേർപ്പെടുത്തുകയും  ചെയ്യും.

അതേസമയം, ഏഴര  മാസം നീണ്ട പൊതുമാപ്പു കാലത്തിനിടയിൽ സൗദി  വിട്ടവരിൽ 10 ശതമാനം ഇന്ത്യക്കാരാണെന്ന് ആഭ്യന്തര  മന്ത്രാലയം  ഔദ്യോഗിക  വാക്താവ്  മൻസൂർ അൽതുർക്കി പറഞ്ഞു. പൊതുമാപ്പ് തീർന്ന പശ്ചാത്തലത്തിൽ അതുസംബന്ധിച്ചുള്ള സ്ഥിതിവിവര  കണക്കുകൾ പരസ്യപ്പെടുത്തി  കൊണ്ടു നടത്തിയ  പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മൻസൂർ  അൽതുർകി.  സ്വദേശങ്ങളിലേക്കു മടങ്ങിയ ഏഴര  ലക്ഷ  (758570) ത്തിൽ   75000  പേർ  ഇന്ത്യക്കാരാണ്. ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽതുർക്കി പറഞ്ഞു.

140 രാജ്യങ്ങളിൽ  നിന്നുള്ളവരാണ് പൊതുമാപ്പ് കാലത്തു  സൗദിയിൽ  നിന്ന് മടങ്ങിയത്. ഇതിൽ  ഏറ്റവും  കൂടുതൽ  പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണ്  20  ശതമാനം പേർ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടുവിട്ടവരിൽ 37% പേർ വിമാനത്താവളം  തുടങ്ങിയ എക്സിറ്റ്  പോയിന്റുകളിൽ  നിന്നു നേരിട്ട് സൗദി  വിട്ടപ്പോൾ   60  ശതമാനംപേർ വിദേശികളുടെ കാര്യങ്ങൾക്കായുള്ള  വകുപ്പിന്റെ നടപടികൾ പൂർത്തിയാക്കിയാണു നാടു വിട്ടത്. 

എന്നാൽ നടപടികളെല്ലാം  പൂർത്തിയാവുകയും ഫൈനൽ എക്‌സിറ്റ് നേടുകയും  ചെയ്തവരിൽ 3 ശതമാനം പേർ ഇനിയും രാജ്യം വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുമാപ്പ്   ആനുകൂല്യത്തിൽ സൗദിയിൽ  നിന്നു മടങ്ങിയവരിൽ ഏറിയ  ഭാഗവും ഹജ്ജ്, ഉംറ, വിസിറ്റ്, ട്രാൻസിറ്റ്  വിസകളിൽ സൗദിയിൽ  എത്തുകയും   വിസ  കാലാവധിക്കു  ശേഷവും   ഇവിടെ  തന്നെ  തങ്ങുകയും  ചെയ്ത  വിഭാഗത്തിൽപ്പെടുന്നവരാണെന്നും മൻസൂർ അൽ തുർകി പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed