കു­വൈ­ത്തി­ലെ­ ബാ­ങ്കു­കളിൽ ഉടമകളി­ല്ലാ­തെ­ കെ­ട്ടി­ക്കി­ടക്കു­ന്നത് കോ­ടി­ക്കണക്കിന് ദി­നാ­ർ


കുവൈത്ത് സിറ്റി : രാജ്യത്തെ ബാങ്കുകളിൽ ഉടമകളെ കാത്ത് കോടിക്കണക്കിന് ദിനാർ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. അഞ്ച് ലക്ഷത്തോളം അക്കൗണ്ടുകളിലായാണ് കോടിക്കണക്കിന് ദിനാർ ഉള്ളത്. നിക്ഷേപം നടത്തി പതിറ്റാണ്ടുകൾ കഴിഞ്ഞവയാണ് പല അക്കൗണ്ടുകളും. 

കാലങ്ങളായി ഈ അക്കൗണ്ടുകളിൽ ഇടപാടുകൾ നടക്കാറുമില്ല. അക്കൗണ്ടുകളിൽ പലതിന്റെയും ഉടമകളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ല. വർഷങ്ങളായി തുടരുന്ന അന്വേഷണത്തിൽ ബാങ്കുകൾക്ക് ചിലരെകണ്ടെത്താനുമായിട്ടുണ്ട്. സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങളിൽ നിക്ഷേപകരുടെ പേര് വിവരം വെളിപ്പെടുത്തുന്ന ശീലമുണ്ട്.  

 കുവൈത്ത് നിയമമനുസരിച്ച് ബാങ്ക് നിക്ഷേപകരുടെ വിവരം വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. പഴയകാലത്ത് ആരംഭിച്ച അക്കൗണ്ടുകളിൽ പലതിലും നിക്ഷേപകന്റെ ഫോൺ/സിവിൽ ഐ.ഡി നന്പർ പോലും ഇല്ല. 1990ൽ എട്ട് ലക്ഷം ദിനാർ നിക്ഷേപം ഉണ്ടായിരുന്ന ഒരു അക്കൗണ്ടിൽ ഇപ്പോൾ 1.7 ദശലക്ഷം ദിനാർ നിക്ഷേപമുണ്ട്. ഉടമയെയോ അനന്തരാവകാശികളെയോ കണ്ടെത്താൻ 27 വർഷമായി ബാങ്ക് നടത്തുന്ന ശ്രമം ഫലം കണ്ടിട്ടില്ല. കുവൈത്തിൽ നിന്ന് പല കാരണങ്ങളാൽ വിട്ടുപോകേണ്ടിവന്ന ചില വിദേശികളുടെ അക്കൗണ്ടുകളിലും പണം കെട്ടിക്കിടപ്പുണ്ട്.  

 ജോലി ചെയ്‌ത സ്ഥാപനത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ ബാങ്കിൽ എത്തുകയും എന്നാൽ ബന്ധപ്പെട്ടവർ അത് പിൻ‌വലിക്കാതിരിക്കുകയും ചെയ്‌ത കേസുകളുമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അത്തരം അക്കൗണ്ടുകൾക്ക് പണംവെളുപ്പിക്കൽ, തീവ്രവാദം തുടങ്ങിയവയുമായി ബന്ധമുണ്ടാകാനുള്ള സാധ്യതയും അധികൃതർ സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സജീവമല്ലാത്ത അക്കൗണ്ടുകൾ സംബന്ധിച്ച് നടപടികൾ സെൻ‌ട്രൽ ബാങ്ക് ആലോചിക്കുന്നുമുണ്ട്.  

സേവിംങ്സ് അക്കൗണ്ടുകൾ മരവിപ്പിക്കാനും പിടിച്ചുവയ്ക്കാനും ബാങ്കിങ് റഗുലേഷൻ വിഭാഗം നയം തയ്യാറാക്കിയിട്ടുണ്ട്. അത്തരം ഘട്ടങ്ങളിൽ ബാങ്കുകൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള അധികാരമുണ്ട്. അത്തരത്തിൽ മാറ്റപ്പെടുന്ന അക്കൗണ്ട് സ്പെഷൽ അക്കൗണ്ടിലേക്ക് മാറ്റുന്നതായിരിക്കും. ബാങ്ക് ഉണ്ടാക്കുന്ന സ്പെഷ്യൽ അക്കൗണ്ടിലേക്ക് മാറ്റാൻ ബാങ്കിന് ഒരു ചെലവും വരുന്നില്ല. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed