ട്രാ­ഫിക് പി­ഴയിൽ അന്പത് ശതമാ­നം വരെ­ ഇളവ് പ്രഖ്യാപിച്ച് അജ്മാൻ പോലീസ്


അജ്‌മാൻ : അജ്‌മാനിൽ ട്രാഫിക് പിഴയിൽ അന്പത് ശതമാനം വരെ ഇളവ് നൽകാൻ തീരുമാനം. അജ്‌മാൻ പോലീസ് മേധാവി മേജർ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല  അൽ നുഅയ്‌മിയാണ് ഇക്കര്യം അറിയിച്ചത്. അജ്‌മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഅയ്‌മിയുടെ നിർദ്ദേശപ്രാകാരമാണ് ട്രാഫിക് പിഴയിൽ ഇളവ് നൽകുന്നത്.

യു.എ.ഇ പ്രഖ്യാപിച്ച നന്മയുടെ വർഷവും 46ാം ദേശീയ ദിനാചരണത്തിൻറെയും ഭാഗമായുള്ള ഈ ആനുകൂല്യത്തയിൽ എല്ലാതരം  നിയമലംഘനങ്ങൾക്ക് ലഭിച്ച പിഴയും പകുതി നൽകിയാൽ മതിയാകും. 11 / 11 / 2017 നു മുന്പ് വാഹനം പിടിച്ചെടുക്കുന്നതടക്കുള്ള ശിക്ഷ ലഭിച്ചവർക്കും പിഴയിൽ ഇളവ് ലഭിക്കും. പിഴ അടച്ചു ട്രാഫിക് ഫയൽ കുറ്റമറ്റതാക്കുന്നതോടെ ഇവർക്ക് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കും. 

യു.എ.ഇയിൽ റജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളെയും ആനുകൂല്യത്തിന്റെ പരിധിയിൽ പെടുത്തിയിട്ടുണ്ട്. ഈ മാസം 26 ഞായർ മുതൽ ആരംഭിക്കുന്ന ട്രാഫിക് പിഴയിലെ ഇളവുകാലം വർഷാവസാനം വരെ തുടരുമെന്ന് ഷെയ്ഖ് സുൽത്താൻ സൂചിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച സ്മാർട്ട് സംവിധാനം, ട്രാഫിക് സേവന കാര്യാലയങ്ങൾ എന്നിവ വഴി പിഴ അടക്കാൻ സാധിക്കും. 

ഗുരുതരമായ വാഹനാപടകങ്ങൾക്ക് വഴിവയ്ക്കും വിധം അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കരുതെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ വാഹനയുടമകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed