സ്പെ­ക്ട്ര ഫി­നാ­ലെ­ നവംബർ 23ന്


മനാമ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്പെക്ട്ര 2017 ചിത്രരചനാ മത്സരത്തിന്റെ ഫിനാലെയും സമ്മാനദാനവും നവംബർ 23ന് (വ്യാഴാഴ്ച) ഏഷ്യൻ സ്‌കൂളിൽ െവച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 

ഇന്ത്യൻ സ്‌കൂൾ‍, ഏഷ്യൻ സ്‌കൂൾ‍, ന്യൂ ഇന്ത്യൻ സ്‌കൂൾ‍, സേക്രഡ് ഹാർ‍ട്ട് സ്‌കൂൾ‍, ന്യൂ മില്ലേനിയം സ്‌കൂൾ‍, ന്യൂ ഹൊറൈസൺ സ്‌കൂൾ‍, അൽ‍ നൂർ‍ ഇന്റർ‍നാഷണൽ‍ സ്‌കൂൾ‍, ഇബ്ൻ അൽ‍ ഹൈഥം സ്‌കൂൾ‍, എ.എം.എ ഇന്റർ‍നാഷണൽ‍ സ്‌കൂൾ‍, ക്വാളിറ്റി എജ്യൂക്കേഷൻ സ്‌കൂൾ‍, അബ്ദുൽ‍ റഹ്മാൻ കാനു ഇന്റർ‍നാഷണൽ‍ സ്‌കൂൾ‍, ഇബെൻ‍സീർ‍ സ്‌കൂൾ‍, ന്യൂ ജനറേഷൻ സ്‌കൂൾ‍, ഫിലിപ്പീൻസ് സ്‌കൂൾ‍, അൽ‍ നസീം ഇന്റർ‍നാഷണൽ‍ സ്‌കൂൾ‍, അറേബ്യൻ പേൾ‍ ഗൾ‍ഫ് സ്‌കൂൾ‍, ഹവാർ‍ ഇന്റർ‍നാഷണൽ‍ സ്‌കൂൾ‍, അൽ‍ മുഹമ്മദ് ഡേ ബോർ‍ഡിങ്ങ് സ്‌കൂൾ‍, മോഡേൺ നോളജ് സ്‌കൂൾ‍, റിഫാ വ്യൂ ഇന്റർ‍നാഷണൽ‍ സ്‌കൂൾ‍, ന്യൂ സിങ്ങ് കിന്റർ‍ഗാർഡൻ എന്നിങ്ങനെ നിരവധി സ്‌കൂളുകളിൽ നിന്നും 1500ഓളം വിദ്യാർത്ഥികളായിരുന്നു മാറ്റുരച്ചത്.

വിജയികൾ വരച്ച മികച്ച രചനകൾ‍ സ്പെക്ട്ര ഫിനാലെയിൽ‍ പ്രകാശനം ചെയ്യുന്ന കലണ്ടറിൽ‍ ഉൾ‍പ്പെടുത്തും. ഇന്ത്യൻ അംബാസിഡർ‍ അലോക് കുമാർ‍ സിൻ‍ഹ സമാപന സമ്മേളനത്തിൽ‍ മുഖ്യാതിഥിയായിരിക്കും. അതോടൊപ്പം വിജയികളെ ഫിനാലെയിൽ‍ ആദരിക്കും.  സ്പെക്ട്രയുടെ ഭാഗമായി ലഭിക്കുന്ന വരുമാനം ഇന്ത്യൻ പ്രവാസി സമൂഹത്തിലെ സാധാരണക്കാരുടെ ക്ഷേമത്തിനായാണ് വിനിയോഗിക്കുകയെന്ന് ഭാരവാഹികൾ‍ അറിയിച്ചു. ഇന്ത്യൻ പ്രവാസി സമൂഹത്തിലെ 100 ദിനാറിൽ‍ താഴെ മാസവരുമാനത്തിലുള്ള തൊഴിലാളികൾ‍ക്ക് വേണ്ടിയുള്ള വിവിധ ജീവകാരുണ്യ പ്രവർ‍ത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

അർ‍ഹരായ കുടുംബങ്ങൾ‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള സഹായമാണ് ഐ.സി.ആർ.‍എഫ് നൽ‍കുന്നത്. 2015 മുതൽ‍ 140 കുടുംബങ്ങൾ‍ക്കായി 14 ദശലക്ഷം രൂപ സഹായം നൽ‍കാൻ‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു. യു.കെ മേനോൻ ജന.കൺ‍വീനറും റോസലിൻ റോയ് ചാർ‍ളി ജോ. കൺ‍വീനറുമായി വിപുലമായ സംഘാടക സമിതിയാണ് സ്പെക്ട്രയ്ക്ക് ചുക്കാൻ പിടിച്ചത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed