നിയമ ലംഘനം നടത്തുന്ന വാഹനം പിടിച്ചെടുക്കുവാനുള്ള തീരുമാനം കുവൈത്ത് താൽക്കാലികമായി റദ്ദ് ചെയ്തു
കുവൈത്ത് സിറ്റി : കുവൈത്തിൽ നിയമലംഘനങ്ങൾക്ക് പിടിച്ചെടുക്കുന്ന വാഹനങ്ങൾ രണ്ട് മാസത്തേയ്ക്ക് കണ്ടുകെട്ടുന്ന നടപടി ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയതായി റിപ്പോർട്ട്. ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഉപയോഗിക്കുകയോ സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനമോടിക്കുകയോ ചെയ്താൽ വാഹനം രണ്ട് മാസത്തേയ്ക്ക് കണ്ടുകെട്ടുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വന്നിരുന്നു.
ഇതിനെതിരെ താമസക്കാർക്കിടയിലും പ്രദേശ വാസികൾക്കിടയിലും നിരവധി വിമർശനങ്ങൾ ഉയർന്നു വന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദിനം തന്നെ ആയിരത്തിലേറെ വാഹനങ്ങളാണ് പിടിച്ചെടുത്തത്.
അതേസമയം പിടിച്ചെടു ത്ത വാഹനങ്ങൾ സൂക്ഷിക്കുന്നതിന് സ്വകാര്യ കന്പനിക്ക് കരാർ നൽകിയതിൽ വൻ അഴിമതിയുള്ളതായി പ്രതിപക്ഷ എം.പി വാദിദ് അൽ തബ്ദബി ആരോപിച്ചു.
ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് തിരികെ നൽകണമെന്നും എം.പി ആവശ്യപ്പെടുന്നു.


