ദുബൈ ഗ്ലോബൽ വില്ലേജിൽ ആർ.ടി.എ അബ്ര സർവ്വീസ് ആരംഭിച്ചു
ദുബൈ : വൈദ്യുതിയിൽ പ്രവർത്തിക്കുന്ന അബ്ര സർവ്വീസ് ദുബൈ ആർ.ടി.എ ആരംഭിച്ചു. ദുബൈ ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്കായാണ് ആർ.ടി.എ ഇത്തരമൊരു സേവനം ആരംഭിച്ചത്.
ഗ്ലോബൽ വില്ലേജ് ചുറ്റിനടന്നു കാണുന്ന രീതിയിലാണ് വാട്ടർ കനാലിലൂടെ അബ്രയുടെ സഞ്ചാരവും. ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്ന അഞ്ചുമാസവും ഇനി സഞ്ചാരികൾക്കായി വൈദ്യുത അബ്രകൾ ഒഴുകിനീങ്ങും.
സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവമായിരിക്കും ഗ്ലോബൽ വില്ലേജിലെ അബ്രയെന്ന് ആർ.ടി.എ.യുടെ മറൈൻ ട്രാൻസ്പോർട്ട് ഡയറക്ടർ മൻസൂർ അൽ ഫലാസി പറഞ്ഞു.


