അധ്യാപകർക്ക് ഊർജ്ജം പകർന്ന് പരിശീലന കളരി
കുവൈത്ത് സിറ്റി : കല കുവൈത്തിന്റേയും കേരള സർക്കാർ മലയാളം മിഷന്റേയും നേതൃത്വത്തിൽ നടന്നു വരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന കളരി അധ്യാപകർക്ക് പുതിയൊരു ഊർജ്ജമായി. മലയാള മിഷൻ അധ്യാപകൻ കുഞ്ഞികൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ നടന്ന കളരി അധ്യാപകരെ സംവേദനത്തിന്റെ പുതിയ ലോകത്തേക്ക് അധ്യാപകരെ കൊണ്ടുപോയി.
പ്രവാസലോകത്ത് ജീവിക്കുന്ന കുട്ടികൾക്കായി നടത്തുന്ന ഭാഷാ പഠനം ഏതു രീതിയിലായിരിക്കണമെന്ന് കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പരിശീലനം നൽകിയത് പങ്കെടുത്തവർക്ക് പുതിയൊരു അനുഭവമായി. കുവൈത്തിന്റെവിവിധ ഭാഗങ്ങളിലായി നടക്കുന്ന മാതൃഭാഷ ക്ലാസ്സിലെ നൂറിലധികം അധ്യാപകരാണ് പർശീലന കളരിയിൽ പങ്കെടുത്തത്.
കല കുവൈത്ത് മംഗഫ് കല സെന്ററിൽ വെച്ചു നടന്ന പരിപാടി കല കുവൈത്ത് മുതിർന്ന പ്രവർത്തകൻ സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് സെക്രട്ടറി സണ്ണി സൈജേഷ് അധ്യക്ഷത വഹിച്ചു.

